കാസര്‍ഗോഡ് തെളിവെടുപ്പിന് കൊണ്ടുവന്ന പോക്‌സോ കേസ് പ്രതി കടലില്‍ ചാടി

കാസര്‍ഗോഡ് കസബ കടപ്പുറത്ത് തെളിവെടുപ്പിന് കൊണ്ടുവന്ന പോക്‌സോ കേസ് പ്രതി കടലില്‍ ചാടി. കുഡ്‌ലു സ്വദേശിയായ മഹേഷാണ് കടലില്‍ ചാടിയത്. ഇയാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
രാവിലെയോടെയാണ് സംഭവം നടന്നത്. പോക്‌സോ കേസില്‍ പിടിയിലായ മഹേഷിനെ കസബ കടപ്പുറത്ത് തെളിവെടുപ്പിനായി എത്തിച്ച സമയം കുതറി മാറി പാറക്കെട്ടുകള്‍ നിറഞ്ഞ കടലിലേക്ക്
ചാടുകയായിരുന്നു. കൂടെയുണ്ടായിരുന്ന രണ്ട് പൊലീസുദ്യോഗസ്ഥര്‍ ഒപ്പം ചാടിയെങ്കിലും ഇയാളെ രക്ഷപ്പെടുത്താനായില്ല.
കുട്‌ലു കാളിയങ്ങാട് സ്വദേശിയായ പെണ്‍കുട്ടിയുടെ പരാതിയിലാണ് അയല്‍വാസിയായ മഹേഷിനെ കാസര്‍ഗോഡ് ടൗണ്‍ പൊലീസ് ഇന്നലെ രാത്രിയോടെ കസ്റ്റഡിയിലെടുത്തത്. കുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയെന്നായിരുന്നു മഹേഷിനെതിരായ പരാതി. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മൊബൈല്‍ ഫോണ്‍ കണ്ടെത്താനാണ് രാവിലെ 8.45 ഓടെ കടപ്പുറത്ത് തെളിവെടുപ്പിനെത്തിയത്. പാറക്കെട്ടുകള്‍ക്ക് മുകളില്‍ കയറിയ ഉടന്‍ ഇയാള്‍ കടലിലേക്ക് ചാടി.
മൊബൈല്‍ ഫോണ്‍ പാറക്കെട്ടുകള്‍ക്കിടയില്‍ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മഹേഷിനായി കാസര്‍ഗോഡ് കോസ്റ്റല്‍ പൊലീസിന്റെ നേതൃത്വത്തില്‍ തെരച്ചില്‍ തുടരുകയാണ്.
Story Highlights – Kasargod, pocso case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here