സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

red alert declared in tamil nadu

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് കേരളത്തിൽ പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും മധ്യകേരളത്തിൽ അതിശക്തമായ മഴ പെയ്‌തേക്കുമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്നത്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശൂർ, മലപ്പുറം കോഴിക്കോട് കണ്ണൂർ ജില്ലകളിൽ യല്ലോ അലേർട്ടും പ്രഖ്യാപിച്ചു. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകി.

Read Also : ഫായിസിന്റെ നിഷ്‌കളങ്കമായ വാക്കുകള്‍ സമൂഹത്തിന് ഊര്‍ജ്ജം; അഭിനന്ദനവുമായി മുഖ്യമന്ത്രി

കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും ശക്തമായ കാറ്റിനും, കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്.
തീരത്ത് കടലാക്രമണ സാധ്യതയും ഉള്ളതിനാൽ തീരദേശ വാസികൾ ജാഗ്രത പുലർത്തണമെന്നും നിർദ്ദേശം. കേരള തീരത്ത് നിന്ന് മത്സ്യതൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പുണ്ട്.നാളെ നാല് ജില്ലകളിലും ഞായറാഴ്ച എട്ട് ജില്ലകളിലും മഴമുന്നറിയിപ്പുണ്ട്.

ആഗസ്റ്റ് നാലോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. മുൻ വർഷങ്ങളിൽ ബംഗാൾ ഉൾക്കടലിൽ സമാനമായ രീതിയിൽ ന്യൂനമർദങ്ങൾ രൂപം കൊണ്ടപ്പോഴാണ് കേരളത്തിൽ അതിതീവ്രമഴ ഉണ്ടായത്. അതിനാൽ ന്യൂനമർദത്തിൻറെ രുപീകരണവും വികാസവും, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കേന്ദ്ര കാലാവസ്ഥ വകുപ്പും സൂക്ഷമമായി നിരീക്ഷിച്ചു വരികയാണെന്നും മുഖ്യമന്ത്രി. മഴ ശക്തമായാൽ ഉണ്ടാക്കുന്ന പ്രശ്‌നം ചെറുതായിരിക്കില്ല. ദുരിതാശ്വാസ ക്യാമ്പുകളിൽ മുമ്പത്തെ പോലെ കൂട്ടമായി താമസിപ്പിക്കാൻ കഴിയില്ല.കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടി വരും.

Story Highlights climate alert, heavy rain

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top