തിരുവനന്തപുരത്ത് കൊവിഡ് ആശങ്ക രൂക്ഷമാകുന്നു; ശ്രീചിത്രയിൽ ഒരു ഡോക്ടർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരത്ത് കൊവിഡ് ആശങ്ക രൂക്ഷമാകുന്നു. തീരദേശ മേഖലയിലെ കൊവിഡ രൂക്ഷമാകുന്നതിനിടെ വിവിധ ഇടങ്ങളിൽ ക്ലസ്റ്ററുകൾ രൂപപ്പെടുന്നതും ആശങ്കപ്പെടുത്തുന്നുണ്ട്. മലയോര ഗ്രാമ മേഖലയിൽ കളളിക്കാട് ഉൾപ്പെടെയുള്ള പ്രദേശത്ത് നിന്ന് നിരവധി കൊവിഡ് പോസീറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. കുട്ടികൾ ഉൾപ്പെടെ 20 പേർക്കാണ് കള്ളിക്കാട് പഞ്ചായത്തിൽ കൊവിഡ് ബാധിതരായിട്ടുള്ളത്. ഇവരുടെ സമ്പർക്കപട്ടിക അതിവിപുലവുമാണ്. കള്ളിക്കാട് പഞ്ചായത്തിലെ മുഴുവൻ വാർഡും ജില്ലാ കളക്ടർ നവ് ജ്യോത് ഖോസെ ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞു.
അതേസമയം, ശ്രീചിത്രയിൽ വീണ്ടും ഒരു ഡോക്ടർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹവുമായി അടുത്ത് ബന്ധം പുലർത്തിയ ഡോക്ടർമാർ ജീവനക്കാർ എന്നിവർ നിരീക്ഷണത്തിൽ പോയിട്ടുണ്ട്. ആശുപത്രിയിലെത്തിയ രോഗിയിൽ നിന്നാണ് രോഗം പടർന്നതെന്നാണ് സംശയിക്കുന്നത്.
എന്നാൽ, ജില്ലയിൽ നിന്ന് ഉയർന്നു വന്ന അശുഭകരമായ വാർത്തകളിൽ ഒന്നാണ് ഇതര സംസ്ഥാനത്ത് നിന്ന് നാട്ടിലേക്ക് എത്തിയ കിളിമാനൂർ സ്വദേശിയെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് വീട്ടിൽ കയറ്റാതെ ഇറക്കിവിട്ടത്. ഇന്നലെ വൈകുന്നേരം ബാംഗ്ലൂരു നിന്ന് നേത്രാവതിയിലാണ് ഇദ്ദേഹം നാട്ടിലെത്തിയത്. അധികൃതരോട് വീട്ടിൽ നിരീക്ഷണത്തിൽ പോകാമെന്ന് സമ്മതിച്ച ഇദ്ദേഹം നാട്ടിലെത്തിയതിനെ തുടർന്ന് നാട്ടുകാർ വീട്ടിൽ കയറാൻ അനുവദിച്ചില്ല. തുടർന്ന് ഇദ്ദേഹം തിരികെ റെയിൽവേ സ്റ്റേഷനിൽ കഴിച്ചു കൂട്ടുകയായിരുന്നു. തുടർന്ന് ഇന്ന രാവിലെ ഡ്യൂട്ടിക്കെത്തിയ റവന്യൂ ഉദ്യോഗസ്ഥൻ സർക്കാർ നീരീക്ഷണ കേന്ദ്രത്തിലേക്ക് ഇദ്ദേഹത്തെ മാറ്റുകയായിരുന്നു.
Story Highlights – covid concerns escalate in Thiruvananthapuram; covid was also confirmed by a doctor in Sree Chitra
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here