കൊവിഡ് പ്രതിരോധത്തിനൊപ്പം പച്ചക്കറി പരിപാലനവും; ആലുവ ഗസ്റ്റ് ഹൗസിൽ കൃഷിയുമായി മന്ത്രി വി എസ് സുനിൽ കുമാർ

എറണാകുളം ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമ്പോഴും കൃഷിയെ വിടാതെ മന്ത്രി വി എസ് സുനിൽകുമാർ. നാലര മാസമായി ആലുവ ടൂറിസം ഗസ്റ്റ് ഹൗസാണ് സുനിൽ കുമാറിന്റെ വീട്. പച്ചക്കറി പരിപാലനവും വിളവെടുപ്പുമൊക്കെ ആയാണ് മന്ത്രിയുടെ ദിനചര്യകൾ ആരംഭിക്കുന്നത്.
Read Also : എ. എ റഹീമിന്റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്
തൃശൂർ അന്തിക്കാട്ടെ വീട്ടിൽ നിന്ന് ആലുവ ഗസ്റ്റ് ഹൗസിലേക്ക് താമസം മാറിയിട്ട് മാസങ്ങളായെങ്കിലും മന്ത്രി വിഎസ് സുനിൽ കുമാറിന്റെ ശീലങ്ങൾക്ക് മാറ്റമില്ല. ആദ്യദിനങ്ങളിൽ തന്നെ കാടുവെട്ടി തെളിച്ച് പച്ചക്കറി കൃഷി ആരംഭിച്ചു. കാച്ചിൽ, കൂവ, കപ്പ, വെണ്ട, മുളക് തുടങ്ങിയവയാണ് അതിഥി മന്ദിരത്തിന്റെ വളപ്പിൽ പരിപാലിക്കുന്നത്.
കൊവിഡ് കാലത്ത് പൊതുസമ്പർക്കം ഏറെ വേണ്ടിവരുന്നതിനാൽ കുടുംബത്തിന്റെ സുരക്ഷ കൂടി പരിഗണിച്ചാണ് താമസം ഇങ്ങോട്ട് മാറ്റിയത്. 70 വയസുകാരിയായ അമ്മ ഉൾപ്പെടെയുള്ള കുടുംബത്തെ പിരിഞ്ഞിരിക്കേണ്ടി വരുന്നതിൽ മന്ത്രിക്കുള്ള വിഷമം ചെറുതല്ല. രുചികരമായ ഭക്ഷണവും, സൗഹൃദാന്തരീക്ഷവും വീടിന് സമാനമായ പ്രതീതി ഉണർത്തുന്നു എന്നാണ് മന്ത്രി പറയുന്നത്. പ്രമേഹവും ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകളും അവഗണിച്ചാണ് സുനിൽ കുമാറിന്റെ കൊവിഡ് കാല പ്രവർത്തനങ്ങൾ.
Story Highlights – covid, v s sunil kumar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here