കൊവിഡ് വ്യാപനം കണക്കിലെടുത്ത് മൃതദേഹം ദഹിപ്പിച്ച് യാക്കോബായ സഭയും

കൊവിഡ് വ്യാപനം കണക്കിലെടുത്ത് മൃതദേഹം ദഹിപ്പിച്ച് യാക്കോബായ സഭയും. കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം പള്ളി സെമിത്തേരിയില്‍ ദഹിപ്പിച്ചു. കഴിഞ്ഞദിവസം മരിച്ച കരിങ്ങാച്ചിറ സ്വദേശിനി ഏലിയാമ്മയുടെ മൃതദേഹമാണ് ദഹിപ്പിച്ചത്.
കഴിഞ്ഞദിവസമാണ് ഏലിയാമ്മ കൊവിഡ് ബാധിച്ച് മരിച്ചത്. കരിങ്ങാച്ചിറ കത്തീഡ്രല്‍ പള്ളിയുടെ സെമിത്തേരിയിലാണ് മൃതദേഹം ദഹിപ്പിച്ചത്. നിലവിലെ കൊവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്താണ് മൃതദേഹം ദഹിപ്പിച്ചത്.
യാക്കോബായ സഭയുടെ മെത്രാപൊലിത്തന്‍ ട്രസ്റ്റിയും കൊച്ചി ഭദ്രാസനാധിപനുമായ ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപൊലീത്തയുടെ മുഖ്യകാര്‍മികത്വത്തിലായിരുന്നു സംസ്‌കാര ശുശ്രൂഷകള്‍ നടത്തിയത്. ആരോഗ്യ പ്രവര്‍ത്തകര്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് മൃതദേഹം ദഹിപ്പിച്ചത്.
Story Highlights – covid, kochi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here