എറണാകുളം ജില്ലയിൽ ഇന്ന് 132 പേർക്ക് കൊവിഡ്

എറണാകുളം ജില്ലയിൽ ഇന്ന് 132 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 109 പേർക്ക് സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധ. 22 നാവിക ഉദ്യോഗസ്ഥർക്കും ഒരു ആരോഗ്യ പ്രവർത്തകയ്ക്കും സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചു. കീഴ്മാട്, ഫോർട്ട് കൊച്ചി, ഇടപ്പള്ളി മേഖലയിൽ രോഗബാധ രൂക്ഷമാണ്. കൊവിഡ് കണക്കുകൾ ഉയരുന്ന സാഹചര്യത്തിൽ ജില്ലാഭരണകൂടം നിയന്ത്രണങ്ങൾ കർശനമാക്കി.
Read Also : പത്തനംതിട്ടയിൽ ഇന്ന് 130 പേർക്ക് കൊവിഡ്
പ്രതിദിന കണക്കുകളിൽ ജില്ലയിൽ ഏറ്റവും കൂടുതൽ പേർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ക്ലസ്റ്ററുകൾക്ക് പുറമെയുള്ള പ്രദേശങ്ങളിലെ കൊവിഡ് കണക്കുകളുടെ വർധനവിൽ ആശങ്കയുണ്ട്. രണ്ട് മരണം ഉൾപ്പെടെ 132 പേർക്കാണ് ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഒരു ആരോഗ്യ പ്രവർത്തകയ്ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ 56 ആരോഗ്യപ്രവർത്തകരാണ് ജില്ലയിൽ കൊവിഡ് ബാധിച്ചു ചികിത്സയിൽ കഴിയുന്നത്. 109 പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചതിൽ 22 നാവിക ഉദ്യോഗസ്ഥരുമുണ്ട്. ഇതിൽ 20 പേർ എറണാകുളം ഐ എൻ എച് എസിലെ ജീവനക്കാരാണ്.
Read Also : തൃശ്ശൂർ ജില്ലയിൽ 60 പേർക്ക് കൂടി കൊവിഡ്
ആലുവ ക്ലസ്റ്ററിൽ രോഗവ്യാപനം തുടരുകയാണ്. ക്ലസ്റ്ററുകൾക്ക് പുറമെ ഇടപ്പള്ളി, ഫോർട്ട് കൊച്ചി, നെട്ടൂർ, കോട്ടുവള്ളി എന്നിവിടങ്ങളിലും രോഗബാധിതരുടെ എണ്ണത്തിൽ വർധനവുണ്ട്. അതേ സമയം ജില്ലയിലെ രണ്ട് കൊവിഡ് മരണങ്ങൾ കൂടി സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ചു ചികിത്സയിൽ ഇരിക്കെ മരിച്ച ബൈഹൈക്കി, ഏലിയാമ്മ എന്നിവരുടെ മരണമാണ് സംസ്ഥാന സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. എന്നാൽ ഇതിന് പുറമെ ജില്ലാ ഭരണകൂടം സ്ഥിരീകരിച്ച മറ്റ് രണ്ട് മരണങ്ങൾ കൂടി ജില്ലയിൽ റിപ്പോർട്ട് ചെയ്തു. ആലുവ സ്വദേശി ആയ എം പി അഷ്‌റഫും കൂനമ്മാവ് കന്യാസ്ത്രീ മഠത്തിലെ സിസ്റ്റർ എയ്ഞ്ചലുമാണ് മരിച്ചത്.
Story Highlights – ernakulam covid update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here