പത്തനംതിട്ടയിൽ ഇന്ന് 130 പേർക്ക് കൊവിഡ്

പത്തനംതിട്ടയിൽ ഇന്ന് 130 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജില്ലയിൽ ഇതുവരെ സ്ഥിരീകരിച്ചതിൽ ഏറ്റവും ഉയർന്ന കണക്കാണിത്. ഇന്ന് രോഗം കണ്ടെത്തിയ 130 പേരിൽ 127 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം. അതേ സമയം 44 പേർ രോഗ മുക്തി നേടി.
പത്തനംതിട്ട ജില്ലയിൽ ആദ്യമായാണ് കൊവിഡ് രോഗികളുടെ എണ്ണം നൂറ് കടക്കുന്നത്. അതിൽ ഏറ്റവും ആശങ്ക ഉയർത്തുന്നത് രോഗം സ്ഥിരീകരിച്ച 130 പേരിൽ 127 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് എന്ന കണക്കാണ്. കൂടാതെ രോഗം കണ്ടെത്തിയ 5 പേരുടെ ഉറവിടം അവ്യക്തവുമാണ്.
Read Also : മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകന് കൊവിഡ്
അടൂർ, കുമ്പഴ, പത്തനംതിട്ട എ ആർ ക്യാമ്പ് ക്ലസ്റ്ററുകളിലെ രോഗികളുടെ എണ്ണം വർദ്ധിക്കുകയാണ്. ഇതിന് പുറമേ ചങ്ങനാശ്ശേരി ക്ലസ്റ്ററിൽ നിന്നും ജില്ലയിൽ രോഗം ബാധിക്കുന്നുണ്ട്. സമ്പർക്ക രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ നിയന്ത്രണങ്ങൾ കടുപ്പിച്ചേക്കുമെന്നാണ് വിവരം.
കൂടാതെ ജില്ലയിൽ 3 കണ്ടെയ്ൻമെൻറ് സോണുകളും നിലവിൽ വന്നു. മെഴുവേലി പഞ്ചായത്തിലെ വാർഡ് 4 കല്ലൂപ്പാറ പഞ്ചായത്തിലെ വാർഡ് 13 പ്രമാടം പഞ്ചായത്തിലെ വാർഡ് 19 എന്നീ പ്രദേശങ്ങളാണ് കണ്ടെയ്ൻമെൻ്റ് സോണുകൾ. ജില്ലയിൽ 428 പേരാണ് രോഗികളായുള്ളത് . ഇതിൽ 13 പേർ ജില്ലയ്ക്ക് പുറത്താണ് ചികിത്സയിൽ കഴിയുന്നത്. അതേ സമയം 44 പേർ രോഗ മുക്തി നേടി ആശുപത്രി വിട്ടു. ഇവർ വീട്ടിൽ നിരീക്ഷണത്തിൽ തുടരും.
Story Highlights – PATHANAMTHITTA COVID UPDATE
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here