മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകന് കൊവിഡ്

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകന് കൊവിഡ്. മന്ത്രിയുടെ സ്റ്റാഫ് അംഗത്തിന് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മന്ത്രിയും കുടുംബവും നിലവിൽ നിരീക്ഷണത്തിലാണ്. തൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
മന്ത്രിയുടെ ഔദ്യോഗിക വസതിയിലുള്ള ഒരു ജീവനക്കാരിക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്ന് അദ്ദേഹത്തിനും കുടുംബത്തിനും കൊവിഡ് പരിശോധന നടത്തുകയായിരുന്നു. ആദ്യ ഘട്ടത്തിൽ ആൻ്റിജൻ പരിശോധനയാണ് നടത്തിയത്. ആ സമയത്ത് ഔദ്യോഗിക വസതിയിലെ എല്ലാവരും നിരീക്ഷണത്തിലായിരുന്നു. ആൻ്റിജൻ ടെസ്റ്റിൽ എല്ലാവരുടെയും പരിശോധനാ ഫലം നെഗറ്റീവായിരുന്നു. അതിനു ശേഷം നടത്തിയ പിസിആർ ടെസ്റ്റിലാണ് മകന് കൊവിഡ് സ്ഥിരീകരിച്ചത്. മകനെ മെഡിക്കൽ കോളജിലെ കൊവിഡ് വാർഡിലേക്ക് മാറ്റുമെന്നാണ് വിവരം.
മന്ത്രി കടകംപള്ളി സുരേന്ദ്രൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:
ഔദ്യോഗിക വസതിയിലെ ജീവനക്കാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ എന്റെ മകന് കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. ജീവനക്കാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ തന്നെ ഞാൻ ഉൾപ്പെടെ ഔദ്യോഗിക വസതിയിലെ എല്ലാവരും സ്വയം നിരീക്ഷണത്തിൽ ആയിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ഞാനടക്കമുള്ളവർക്ക് കൊവിഡ് ഫലം നെഗറ്റീവായിരുന്നു. മകന്റെ PCR ടെസ്റ്റിലാണ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്
Story Highlights – kadakampally surendran son tested positive for covid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here