അമേരിക്കയിൽ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച നായ ചത്തു

അമേരിക്കയിൽ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച നായ ചത്തു. ജർമൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട ഏഴ് വയസ് പ്രായമുള്ള ബഡ്ഡി എന്ന നായയാണ് കഴിഞ്ഞ ദിവസം ചത്തത്. ബഡ്ഡിയുടെ ഉടമ റോബേർട്ട് മവോനിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

കൊവിഡ് ബാധിച്ച മനുഷ്യർക്ക് സമാനമായ ലക്ഷണങ്ങൾ ബഡ്ഡി പ്രകടിപ്പിച്ചിരുന്നു. ഏപ്രിൽ മാസമാണ് കൊവിഡ് ബാധയുണ്ടായതായി സംശയിക്കുന്നത്. ശ്വാസ തടസം ഉൾപ്പെടെ പ്രകടിപ്പിച്ചിരുന്നെങ്കിലും ഉടമ കാര്യമാക്കിയില്ല.

Read Also :എറണാകുളത്ത് കൊവിഡ് മരണം

തുടർന്ന് ജൂലൈ 11 ന് ബഡ്ഡി രക്തം ഛർദിച്ചു. മൂത്രത്തിലും രക്തത്തിന്റെ അംശം കണ്ടെത്തി. എന്നാൽ കൊവിഡ് ആണെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിരുന്നില്ല. ബഡ്ഡിക്ക് കൊവിഡ് പോസിറ്റീവ് ആണെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നുവെന്നും എന്നാൽ ഭയം കാരണം മൃഗഡോക്ടർമാർ പരിശോധിക്കാൻ തയ്യാറായില്ലെന്നും റോബേർട്ട് മവോനി പറഞ്ഞു. അവസാനം ഒരു ക്ലിനിക്കിൽ ബഡ്ഡിയുടെ സ്രവം പരിശോധിക്കുകയും കൊവിഡ് പോസിറ്റീവ് ആകുകയുമായിരുന്നു.

Story Highlights Coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top