കുട്ടിക്കഥ പറഞ്ഞ് കൊന്നപ്പൂക്കളും മാമ്പഴവും; ട്രെയിലർ കാണാം

KONNAPPOOKKALUM MAMBAZHAVUM OFFICIAL TRAILER

കുട്ടികളുടെ കഥ പറയുന്ന കൊന്നപ്പൂക്കളും മാമ്പഴവും എന്ന സിനിമയുടെ ട്രെയിലർ പുറത്ത്. മെയിൻസ്ട്രീം ആപ്പിൽ ഓഗസ്റ്റ് എട്ടിനാണ് ചിത്രം റിലീസാവുക. നിരവധി ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ചിട്ടുള്ള ചിത്രം അഭിലാഷ് എസ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ഫ്ലവേഴ്സ് ടിവിയിലെ ടോപ്പ് സിംഗർ റിയാലിറ്റി ഷോ മത്സരാർത്ഥിയായ ജൈഡൻ ഫിലിപ്പ് ഉൾപ്പെടുള്ളവർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

സ്കൂൾ വെക്കേഷൻ ആഘോഷിക്കാൻ ഗ്രാമത്തിലെത്തുന്ന കുട്ടികൾക്ക് സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നതും വെക്കേഷനിൽ പഠിക്കാൻ നിർബന്ധിതരാവുകയും ചെയ്യുന്നതാണ് ചിത്രത്തിൻ്റെ പ്രമേയം.

2019ൽ നടന്ന കുട്ടികളുടെ കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ ഔദ്യോഗിക തെരഞ്ഞെടുപ്പായിരുന്നു കൊന്നപ്പൂക്കളും മാമ്പഴവും. ആ വർഷം തന്നെ റഷ്യയിൽ നടന്ന വിഷ്വൽസ് ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ സെമി ഫൈനലിസ്റ്റ്, ലണ്ടൻ ഇൻ്റർനാഷണൽ മോഷൻ പിക്ചേഴ്സ് അവാർഡ്സ് ഒഫീഷ്യൽ സെലക്ഷൻ, ഇംഗ്ലണ്ടിലെ ലിഫ്റ്റ്-ഓഫ്-ഫസ്റ്റ് ടൈം ഫിലിം മേക്കേഴ്സ് സെഷനിലെ ഒഫീഷ്യൽ സെലക്ഷൻ തുടങ്ങിയ പ്രത്യേകതകളും ചിത്രത്തിനുണ്ട്.

നീന ബി ആണ് ചിത്രത്തിൻ്റെ നിർമ്മാണം. ആദർശ് കുര്യൻ ക്യാമറയും എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു.

Story Highlights KONNAPPOOKKALUM MAMBAZHAVUM OFFICIAL TRAILER

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top