സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കില്ല; ഒക്ടോബര്‍ അവസാനമോ നവംബര്‍ ആദ്യവാരമോ വോട്ടെടുപ്പ്

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഒക്ടോബര്‍ അവസാനമോ നവംബര്‍ ആദ്യവാരമോ വോട്ടെടുപ്പ് നടത്തും. അതിനുള്ള നടപടികളുമായി മുന്നോട്ടുപോകും. ഓഗസ്റ്റില്‍ വോട്ടര്‍പട്ടിക പുതുക്കാനുള്ള അവസരം ഒരുക്കും. കൊവിഡ് 19 പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ് നടത്തുകയെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കുമെന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരണം നടന്നിരുന്നു. ഇതേ തുടര്‍ന്നാണ് വിഷയത്തില്‍ വ്യക്തത വരുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്ത് എത്തിയിരിക്കുന്നത്.

കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന ആവശ്യം പല കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു. ഇതെല്ലാം കമ്മീഷന്‍ പരിശോധിച്ചു. ഇതിന് ശേഷമാണ് കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ആരോഗ്യ വകുപ്പുമായി ചര്‍ച്ച ചെയ്ത് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും വോട്ടെടുപ്പ്.

Story Highlights local body election kerala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top