Advertisement

അയോധ്യയില്‍ നിര്‍മിക്കാനിരിക്കുന്ന ക്ഷേത്രത്തിന്റെ മാതൃകയെന്ന പേരില്‍ പ്രചരിക്കുന്ന ചിത്രം വ്യാജം [24 Fact check]

July 31, 2020
Google News 2 minutes Read
Fact Check

-/ മെര്‍ലിന്‍ മത്തായി

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള നടപടികള്‍ മുന്നോട്ട് പോവുകയാണ്. ഇതിനിടയില്‍ അയോധ്യയില്‍ നിര്‍മിക്കാനിരിക്കുന്ന ക്ഷേത്രത്തിന്റെ മാതൃക എന്ന രീതിയില്‍ ഒരു ത്രിഡി ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

സ്വര്‍ണനിറത്തിലുള്ള, വലിയ മകുടങ്ങളുള്ള ഒരു ക്ഷേത്രത്തിന്റെ ചിത്രമാണ് പ്രചരിക്കുന്നത്. ക്ഷേത്രത്തിന് മുന്നില്‍ ജലതടാകവും കാണാം. ‘എല്ലാ രാമഭക്തര്‍ക്കും അഭിവാദ്യങ്ങള്‍, എത്ര മനോഹരമാണ് അയോധ്യയിലെ ഈ രാമക്ഷേത്രം.. എല്ലാവരും ഈ സന്തോഷം പങ്കുവയ്ക്കണം’ എന്ന അടിക്കുറിപ്പുമുണ്ട് ചിത്രത്തിനൊപ്പം. കൂടാതെ, ക്ഷേത്രത്തില്‍ 2100 കിലോ ഭാരമുള്ള ഒരു മണി സ്ഥാപിക്കുമെന്നും ചിത്രത്തിന് അടിക്കുറിപ്പായി പറയുന്നു. എന്നാല്‍ ഇത് വ്യാജമാണെന്നതാണ് യാഥാര്‍ത്ഥ്യം.

പ്രചരിക്കുന്ന ചിത്രം പശ്ചിമബംഗാളില്‍ നിര്‍മാണത്തിലിരിക്കുന്ന ഇസ്‌കോണ്‍ ക്ഷേത്രത്തിന്റെ മാതൃകയാണ്. പശ്ചിമബംഗാളിലെ മായാപൂരിലാണ് ഈ ക്ഷേത്രം ഉയരുന്നത്. 2022 ഓടെ ക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് കണക്കുകൂട്ടല്‍. ഇതിനെ ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രമാക്കുകയാണ് ഇസ്‌കോണിന്റെ ലക്ഷ്യം.

എന്നാല്‍, അയോധ്യയിലെ രാമക്ഷേത്രം മൂന്നു നിലകളിലായി, 161 അടി ഉയരത്തില്‍ നിര്‍മിക്കുമെന്നാണ് ആര്‍ക്കിടെക്ട് നിഖില്‍ സോംപുര പറയുന്നത്. പുറത്തു വിട്ട രാമക്ഷേത്രത്തിന്റെ മാതൃകയ്ക്ക് ഇപ്പോള്‍ പ്രചരിപ്പിക്കപ്പെടുന്ന ത്രിഡി ചിത്രവുമായി യാതൊരു സാമ്യവുമില്ല. 2,100 കിലോ ഭാരമുള്ള മണിയുടെ നിര്‍മാണത്തെ സംബന്ധിച്ച് ഒരു വിവരവും ബന്ധപ്പെട്ടവര്‍ നല്‍കുന്നുമില്ല.

Story Highlights Ram temple, Ayodhya, Fact Check

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here