ആരോഗ്യ പ്രവർത്തകരുടെ ശമ്പള കുടിശിക ഒരാഴ്ചയ്ക്കകം കൊടുത്തുതീർക്കാൻ സുപ്രിംകോടതി നിർദേശം

ആരോഗ്യ പ്രവർത്തകരുടെ ശമ്പള കുടിശിക ഒരാഴ്ചയ്ക്കകം കൊടുത്തുതീർക്കാൻ സുപ്രിംകോടതിയുടെ കർശന നിർദേശം. പഞ്ചാബ്, ത്രിപുര, കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങൾ ആരോഗ്യപ്രവർത്തകർക്ക് കൃത്യസമയത്ത് ശമ്പളം നൽകുന്നില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചൂണ്ടിക്കാട്ടിയതിന്റെ അടിസ്ഥാനത്തിലാണ് നിർദേശം.

ക്വറന്റീൻ കാലാവധി അവധിയായി കണക്കാക്കരുത്. ആ കാലയളവിലെ ശമ്പളവും നൽകണമെന്ന് കോടതി നിർദേശിച്ചു. ആരോഗ്യപ്രവർത്തകർക്ക് ശമ്പളം ഉറപ്പാക്കണമെന്ന് കഴിഞ്ഞ ജൂണിൽ കോടതി ഉത്തരവിട്ടിരുന്നു.

Story Highlights Supreme Court directs health workers to pay salary arrears within a week

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top