തിരുവനന്തപുരത്ത് 39 ഇതര സംസ്ഥാന തൊഴിലാളികൾക്ക് കൊവിഡ്

39 migrant workers covid

തിരുവനന്തപുരത്ത് 39 ഇതര സംസ്ഥാന തൊഴിലാളികൾക്ക് കൊവിഡ്. ശ്രീചിത്രയുടെ പുതിയ കെട്ടിട നിർമ്മാണത്തിനെത്തിയ തൊഴിലാളികൾക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. റാപ്പിഡ് ടെസ്റ്റിൽ രോഗം കണ്ടെത്തുകയായിരുന്നു.

ശ്രീചിത്രയുടെ പുതിയ കെട്ടിട നിർമ്മാണത്തിനായി 69 തൊഴിലാളികളാണ് ആകെ എത്തിയത്. ഇവരിൽ നടത്തിയ പരിശോധനയിലാണ് 39 പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. ഇക്കഴിഞ്ഞ 28നാണ് ഇവർ സൈറ്റിലെത്തിയത്. ഇവർക്ക് കൊവിഡ് പരിശോധന നടത്താൻ ഡിസ്ട്രിക്ട് മെഡിക്കൽ ഓഫീസർ നിർദ്ദേശം നൽകി. തുടർന്ന് ഇന്ന് ഇവർക്ക് പരിശോധന നടത്തുകയായിരുന്നു.

പണി സൈറ്റിലെത്തിയ അന്നു മുതൽ ഇവർ നിരീക്ഷണത്തിലായിരുന്നു. ഇവരോട് അടുത്ത് സമ്പർക്കം പുലർത്തിയ മറ്റു തൊഴിലാളികളെ നിരീക്ഷണത്തിലാക്കി. ഇവർക്ക് ഉടൻ പരിശോധന നടത്തും.

Story Highlights 39 migrant workers tested covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top