കുട്ടികള്‍ക്ക് വീട്ടിലിരുന്ന് തന്നെ മികച്ച വിദ്യാഭ്യാസം നേടാം; ലക്ഷ്യയിലൂടെ

കൊവിഡ് കാലത്ത് കുട്ടികളുടെ വിദ്യാഭ്യാസം രക്ഷിതാക്കളില്‍ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ലോക്ക്ഡൗണ്‍ കാരണം വിദ്യാലയങ്ങള്‍ ഒന്നും തന്നെ പ്രവര്‍ത്തിച്ചിരുന്നില്ല. എന്നാലിപ്പോള്‍ വിദ്യാഭ്യാസ രംഗവും സജീവമായിക്കൊണ്ടിരിക്കുകയാണ്.

ഓണ്‍ലൈന്‍ ക്ലാസുകള്‍ കൊണ്ട് മാത്രം കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്താനാവുന്നില്ലേ? ഓണ്‍ലൈന്‍ ക്ലാസുകള്‍ കുട്ടിക്ക് മുഴുവനായും മനസിലാവുന്നില്ലേ? ട്യൂഷന്‍ ക്ലാസുകളില്‍ കുട്ടികള്‍ക്ക് പോകാനാവുന്നില്ലേ? പാഠഭാഗങ്ങള്‍ ഇനിയും മനസിലാക്കേണ്ടതുണ്ടോ? കുട്ടികള്‍ പുറകിലുള്ള വിഷയങ്ങളില്‍ എന്തു ചെയ്യും? എല്ലാത്തിനും പരിഹാരമുണ്ട്.

ഓണ്‍ലൈന്‍ ട്യൂഷന്‍ ക്ലാസുകളുമായി ലക്ഷ്യ എത്തുന്നു. അഞ്ചാം മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസുകളിലും പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്കും ഓണ്‍ലൈന്‍ ട്യൂഷന്‍ ലഭ്യമാണ്. മറ്റ് ഓണ്‍ലൈന്‍ ക്ലാസുകളില്‍ നിന്ന് എന്താണ് വ്യത്യാസം എന്നല്ലേ?

ഓരോ വിഷയത്തിലും വിദഗ്ധരായ അധ്യാപകരാണ് ക്ലാസുകള്‍ എടുക്കുന്നത്. കേരളത്തില്‍ അങ്ങോളമിങ്ങോളം എന്നല്ല കേരളത്തിന് പുറത്തു നിന്നും അധ്യാപകര്‍ പഠിപ്പിക്കും. അതും മിതമായ ഫീസ് നിരക്കില്‍. പാഠഭാഗങ്ങളുടെ സംശയങ്ങള്‍ അപ്പപ്പോള്‍ തീര്‍ത്ത് മുന്നോട്ട് പോവാം. കുട്ടികള്‍ക്ക് ഒറ്റക്ക് ട്യൂഷന് സൗകര്യം ഉണ്ട് എന്നതാണ് ലക്ഷ്യ ഓണ്‍ലൈന്‍ ട്യൂഷന്‍ ക്ലാസുകളുടെ ഏറ്റവും വലിയ പ്രത്യേകത. ലക്ഷ്യയുടെ പ്ലാറ്റ്‌ഫോമില്‍ നിന്നും ഡെമോ വീഡിയോ കണ്ട് രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും ഓരോ വിഷയത്തിലും അധ്യാപകരെ തെരഞ്ഞെടുക്കാം.

നമ്മുടെ കൂട്ടായ്മകള്‍, ചങ്ങാത്തങ്ങള്‍, കുട്ടിക്കൂട്ടങ്ങള്‍ അന്യമാകുന്നു എന്ന് ആശങ്ക തോന്നുന്നുണ്ടോ? എങ്കില്‍ അതും മാറുകയാണ്. ചെറിയ ഗ്രൂപ്പുകള്‍ക്കായും ലക്ഷ്യയിലൂടെ പ്രത്യേകം ഓണ്‍ലൈന്‍ ക്ലാസുകള്‍ ലഭ്യമാണ്. ഉദാഹരണത്തിന് ഒരു വായനശാലക്ക് ചുറ്റുമോ, ഒരു ഹൗസിംഗ് കോളനിയോ, ഒരു ഫളാറ്റ് സമുച്ചയത്തിലോ, എന്തിന് രക്ഷിതാക്കളുടെ വാട്‌സ് അപ് ഗ്രൂപ്പിലോ. ഒരേ ക്ലാസില്‍ പഠിക്കുന്ന കുട്ടികളുണ്ടെങ്കില്‍ അവര്‍ക്ക് ഗ്രൂപ്പായി ട്യൂഷന്‍ ക്ലാസുകള്‍ തെരഞ്ഞെടുക്കാം. അല്ലാതെയും ഗ്രൂപ്പ് ട്യൂഷന്‍ ക്ലാസുകള്‍ തെരഞ്ഞെടുക്കാം. പത്ത് കുട്ടികള്‍ മുതലുള്ള ഗ്രൂപ്പുകള്‍ക്ക് ക്ലാസുകള്‍ ലഭ്യമാണ്. ഇതു കൂടാതെ വലിയ ഗ്രൂപ്പുകള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളും ഉണ്ട്.

ലോക്ക്ഡൗണ്‍ മൂലം ജോലി നഷ്ടപ്പെട്ട അഭ്യസ്ത വിദ്യരാണോ നിങ്ങള്‍? വിദ്യാര്‍ഥികള്‍ക്ക് ക്ലാസെടുത്ത് ശീലമുണ്ടോ? അതുമല്ലെങ്കില്‍ നേരത്തെ ട്യൂഷനെടുത്തിരുന്ന, ലോക്ക്ഡൗണ്‍ മൂലം അത് നഷ്ടമായ ആളാണോ? നിങ്ങള്‍ക്കും ലക്ഷ്യ അവസരമൊരുക്കുന്നു. ക്ലാസെടുക്കുന്ന ഡെമോ വീഡിയോ അപ്‌ലോഡ് ചെയ്യൂ. മികച്ച അധ്യാപകരെ തെരഞ്ഞെടുത്ത് ലക്ഷ്യയുടെ ഓണ്‍ലൈന്‍ ട്യൂഷന്‍ ടീമിന്റെ ഭാഗമാക്കുന്നു.
മറ്റെന്തെങ്കിലും ജോലി ചെയ്യുന്ന, എന്നാല്‍ അധ്യാപനം ഇഷ്ടമുള്ളവര്‍ക്കും പാര്‍ട്ട് ടൈം ആയി ക്ലാസെടുക്കാന്‍ അവസരമുണ്ട്. ലക്ഷ്യയുടെ സ്വന്തം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ക്ലാസുകള്‍ എന്നതിനാല്‍ കൃത്യമായ നിരീക്ഷണത്തിലൂടെ സുരക്ഷിതത്വവും ഉറപ്പ് വരുത്തുന്നു.

ലോകത്തിന്റെ ഏതു കോണിലുമുള്ള പഠനോത്സുകരായ വിദ്യാര്‍ത്ഥികളെയും മികച്ച അധ്യാപകരെയും കണ്ണി ചേര്‍ത്ത് പുതിയ ഒരു വിദ്യാഭ്യാസ വിപ്ലവത്തിന് തുടക്കം കുറിക്കുക എന്നതാണ് ലക്ഷ്യ ലക്ഷ്യമിടുന്നത്. ഇനി ആര്‍ക്കും പഠിക്കാം…ലക്ഷ്യ ഓണ്‍ലൈന്‍ ട്യൂഷന്‍ ക്ലാസുകളിലൂടെ.

പ്രാരംഭ ഓഫര്‍ എന്ന നിലയില്‍ തെരഞ്ഞെടുക്കുന്ന സബ്ജക്ടിനുള്ള ഫീസ് മാത്രമാണ് മാസം തോറും ക്ലാസുകള്‍ക്ക് ഈടാക്കുക, അതും 300 രൂപ മുതല്‍.. (5 മുതല്‍ 10 ക്ലാസ് വരെ, പ്ലസ് വണ്‍, പ്ലസ് ടു)

വെബ്‌സൈറ്റ്: https://www.neetlakshya.com/lakshya-online-tuition

ഫോണ്‍: 9747955550

Story Highlights lakshya online class

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top