തെളിവെടുപ്പിനിടെ കിണറ്റിൽ ചാടി; മത്തായിയുടേത് ആത്മഹത്യയെന്ന് വനംവകുപ്പ്

പത്തനംതിട്ട കുടപ്പനയിൽ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ മത്തായിയുടേത് ആത്മഹത്യയെന്ന് വനംവകുപ്പ്. തെളിവെടുപ്പിനിടെ മത്തായി കിണറ്റിൽ ചാടുകയായിരുന്നു. മഹസർ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു.
ദുരൂഹ സാഹചര്യത്തിൽ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ മത്തായിയുടെ മരണത്തെക്കുറിച്ച് വനംവകുപ്പ് നടത്തിയ അന്വേഷണത്തിലാണ് ആത്മഹത്യയെന്ന് കണ്ടെത്തിയത്. സതേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ സഞ്ജയൻ കുമാർ ചെയർമാനായ പ്രത്യേക സംഘമാണ് വകുപ്പുതല അന്വേഷണം നടത്തിയത്.
മത്തായിയുടേത് മുങ്ങിമരണമെന്ന് പരാമർശിക്കുന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ ഇന്നലെ പുറത്തുവന്നിരുന്നു. ശരീരത്തിലുള്ളത് വീഴ്ചയിലുണ്ടായ മുറിവുകൾ മാത്രമെന്നും ബല പ്രയോഗത്തിന്റെ ലക്ഷണങ്ങൾ ഇല്ലായെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഉണ്ടായിരുന്നു. ആന്തരികാവയവങ്ങൾ പരിശോധയ്ക്ക് അയക്കാൻ തീരുമാനിച്ചിട്ടുണ്ട്.
Story Highlights – Mathayi death case, Pathanamthitta, Suicide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here