രാജ്യസഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ്; വിപ്പ് നൽകുന്നതിനെ ചൊല്ലി കേരളാ കോൺഗ്രസിൽ തർക്കം

ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പിനെ ചൊല്ലിയും കേരള കോൺഗ്രസിൽ തർക്കം. എം പി വീരേന്ദ്രകുമാറിന്റെ ഒഴിവിലേക്ക് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പാണ് പുതിയ ഏറ്റുമുട്ടലിന് കളമൊരുക്കുന്നത്. മത്സരം വന്നാൽ എംഎൽഎമാർക്ക് വിപ്പ് നൽകുമെന്നും ഇത് പാലിക്കാത്തവർക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പിജെ ജോസഫ്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പാർട്ടി ചിഹ്നം മരവിപ്പിച്ചതിനാൽ ജോസഫിന് വിപ്പ് നൽകാൻ അധികാരമില്ലെന്ന നിലപാടിലാണ് ജോസ് കെ മാണി വിഭാഗം.

Read Also : കേരളത്തിൽ രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് ഓഗസ്റ്റ് 24 ന്

റോഷി അഗസ്റ്റിനും, എൻ ജയരാജും വിപ്പ് ലംഘിച്ചാൽ കൂറുമാറ്റ നിരോധന നിയമം പ്രയോഗിക്കാമെന്നാണ് ജോസഫിന്റെ കണക്കുകൂട്ടൽ. വർക്കിംഗ് ചെയർമാൻ എന്ന അധികാരം ഉപയോഗിച്ച് ജോസ് വിഭാഗത്തെ പ്രതിസന്ധിയിൽ ആക്കാനാണ് നീക്കം. എന്നാൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പാർട്ടി ചിഹ്നം മരവിപ്പിച്ചതിനാൽ ജോസഫിന് വിപ്പ് നൽകാനും അധികാരമില്ലെന്ന് ജോസ് കെ മാണി പക്ഷം ചൂണ്ടിക്കാട്ടുന്നു.

കോട്ടയം ജില്ലാ പഞ്ചായത്തിൽ അധ്യക്ഷ പദവി ഒഴിയാത്ത അതിനെത്തുടർന്നുള്ള തർക്കത്തിൽ ജോസ് വിഭാഗം യുഡിഎഫിൽ നിന്ന് പുറത്തായിരുന്നു. രാജ്യസഭാ സീറ്റിൽ മത്സരിക്കുന്ന കാര്യത്തിൽ യുഡിഎഫ് തീരുമാനം ഉണ്ടാകും മുമ്പാണ് ഇക്കാര്യത്തെ ചൊല്ലി കേരള കോൺഗ്രസിലെ ഏറ്റുമുട്ടൽ.

Story Highlights rajyasabha election, pj joseph, jose k mani

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top