‘നമ്മുടെ കാലം കഴിഞ്ഞാലും സൂപ്പർ സ്റ്റാറുകൾ വേണ്ടെ’; മക്കളെ കുറിച്ചുള്ള സുകുമാരന്റെ പ്രവചനത്തെ കുറിച്ച് ബാലചന്ദ്ര മേനോൻ

sukumaran prophecy on children says balachandra menon

മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ ജനറൽ ബോഡി മീറ്റിംഗിന് സുകുമാരൻ എത്തിയിരുന്നത് മക്കളായ പൃഥ്വിരാജിനും ഇന്ദ്രജിത്തിനും ഒപ്പമായിരുന്നുവെന്ന് ബാലചന്ദ്ര മേനോൻ. പഴയ ഒരു ഓർമ പങ്കുവെച്ചുകൊണ്ടാണ് സുകുമാരൻ മക്കളെക്കുറിച്ച് നടത്തിയ പ്രവചനത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത്. ഫിൽമി ഫ്രൈഡേയിലെ പുതിയ ലക്കത്തിലായിരുന്നു വെളിപ്പെടുത്തൽ.

സംഭവത്തെ കുറിച്ച് ബാലചന്ദ്ര മേനോൻ പറയുന്നതിങ്ങനെ-‘അമ്മ ജനറൽ ബോഡിക്ക് തന്റെ രണ്ട് മക്കളേയും കൂട്ടിയാണ് ഒരിക്കൽ സുകുമാരൻ എത്തിയത്. ഇവര് പിള്ളേരല്ലേ സുകുമാരാ, ഇവരെ എന്തിനാ അമ്മയുടെ മീറ്റിംഗിൽ കൊണ്ടുവന്നതെന്ന് ഞാൻ ചോദിച്ചു. നമ്മുടെ കാലം കഴിഞ്ഞാലും നാളെ രണ്ടു സൂപ്പർ സ്റ്റാറുകൾ വേണ്ടേ ആശാനേ..നിങ്ങൾക്ക്.. അതുകൊണ്ട് നേരത്തെ കൊണ്ടുവന്നതാ എന്നായിരുന്നു സുകുമാരന്റെ മറുപടി. എന്തുപറഞ്ഞാലും ആ നാക്ക് പൊന്നായി’.

സുകുമാരന്റെ നടക്കാതെ പോയ ആരു ആഗ്രഹത്തെ കുറിച്ചും ബാലചന്ദ്രൻ പറഞ്ഞു. സിനിമാ സംവിധാനമെന്നത് സുകുമാരന്റെ സ്വപ്‌നമായിരുന്നുവെന്നും പുറമെ പുരക്കനായിരുന്നുവെങ്കിലും ഉള്ളിൽ പാവമായിരുന്നു സുകുമാരനെന്നും ബാലചന്ദ്ര മേനോൻ പറയുന്നു.

Story Highlights sukumaran prophecy on children says balachandra menon

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top