Advertisement

തിരുവനന്തപുരത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 259 പേര്‍ക്ക്; 241 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം

August 1, 2020
Google News 1 minute Read
trivandrum covid

കൊവിഡ് ആശങ്കയൊഴിയാതെ തലസ്ഥാന ജില്ല. ഇന്ന് രോഗം സ്ഥിരീകരിച്ച 259 പേരില്‍ 241 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. 14 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചു.

തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് സാഹചര്യം അതിസങ്കീര്‍ണ്ണമായി തുടരുകയാണ്. തീരദേശ മേഖലയില്‍ തന്നെയാണ് ഇന്നും രോഗബാധിതരിലേറെയും. തുമ്പയില്‍ സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. നഗരത്തില്‍ തേക്കുമൂട് ബണ്ട് കോളനിയില്‍ ഇന്ന് 18 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.

സെക്രട്ടേറിയറ്റിലേയും നിയമസഭയിലേയും ലാബുകളിലെ മൂന്ന് ജീവനക്കാര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതും ആശങ്ക ഇരട്ടിയാക്കുന്നു. അതിര്‍ത്തി മേഖലകളിലും രോഗവ്യാപനം ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യമാണുള്ളത്. പാറശാലയിലും സമീപ പ്രദേശങ്ങളിലും തുടര്‍ച്ചയായി സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടുന്നതും ജില്ലാ ഭരണകൂടത്തിന് വെല്ലുവിളിയാകുകയാണ്.

മലയോര ഗ്രാമീണ മേഖലയായ കള്ളിക്കാട് സമൂഹ വ്യാപന സാധ്യത നിലനില്‍ക്കുകയാണ്. ഇന്ന് 16 പേര്‍ക്ക് കൂടി പ്രദേശത്ത് കൊവിഡ് സ്ഥിരീകരിച്ചതോടെ പ്രദേശത്ത് രോഗികളുടെ എണ്ണം 64 ആയി. തുടര്‍ച്ചയായി ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, പൊലീസുകാര്‍ക്കും രോഗം സ്ഥിരീകരിക്കുന്നത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളിയാവുന്നുണ്ട്.

നിലവില്‍ 3170 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇന്ന് 1172 പേരെക്കൂടി നിരീക്ഷണത്തിലാക്കിയതോടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 17579 ആയി.

Story Highlights Thiruvananthapuram covid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here