Advertisement

സ്വകാര്യ ബസുടമകളുമായി ചർച്ചയ്ക്ക് തയാറെന്ന് ഗതാഗത മന്ത്രി

August 1, 2020
Google News 2 minutes Read

സ്വകാര്യ ബസുടമകളുമായി ചർച്ചയ്ക്ക് തയാറെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ. സർ ബസുടമകൾക്കായുള്ള എല്ലാ സാഹായങ്ങളും സർക്കാർ ചെയ്തു. ടാക്‌സ് അടയ്‌ക്കേണ്ട അവസാന തീയതി രണ്ട് മാസത്തേക്ക് നീട്ടി നൽകി. ബസുടമകൾ സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

മാത്രമല്ല, ബസുടമകളെയും ജീവനക്കാരെയും മാത്രം നോക്കി തീരുമാനങ്ങൾ നടപ്പാക്കാൻ പറ്റില്ല, പൊതുജനങ്ങളുടെ കാര്യം നോക്കേണ്ട ഉത്തരവാദിത്തം ഇക്കാര്യത്തിൽ സർക്കാറിനുണ്ട്. ഈ കാലഘട്ടത്തിൽ സർക്കാറിന്റെ സാമ്പത്തിക പരിമിതി എല്ലാവർക്കും അറിയാം. ഈ പ്രയാസങ്ങളെല്ലാം പരിഗണിച്ചുകൊണ്ട് ഒരു പൊൈതു സമവായത്തിലൂടെയാണ് കാര്യങ്ങൾ ചെയ്യുന്നത്. ആ സമവായത്തിന്റെ ഭാഷയിലുള്ള തീരുമാനങ്ങളോട് സഹകരിക്കണമെന്നാണ് സ്വകാര്യ ബസുടമകളോട് ആവശ്യപ്പെടാനുള്ള തെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, കൊവിഡ് വ്യാപനത്തെതുടർന്ന് യാത്രക്കാർ ഒഴിഞ്ഞതോടെ നഷ്ടത്തിലായ സാഹചര്യത്തിലാണ് ബസ് ഉടമകൾ. ഇതിന്റെ അടിസ്ഥാനത്തിൽ അനിശ്ചിതകാലത്തേക്ക് ഓടില്ലെന്ന് കാണിച്ച് 9000 ബസ്സുകൾ സർക്കാരിന് ജി ഫോം നൽകി.

കണ്ടെയ്ൻമെന്റ് സോണുകൾ കൂടിയ സാഹചര്യത്തിൽ കെഎസ്ആർടിസിയുടെ ദീർഘ ദൂര സർവീസുകളും ഉടൻ ഉണ്ടായിരിക്കുന്നതല്ല.

Story Highlights Transport Minister says he is ready for talks with private bus owners

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here