കൊല്ലം ജില്ലാ ജയിലിൽ 38 പേർക്ക് കൊവിഡ്

കൊല്ലം ജില്ലാ ജയിലിൽ 38 പേർക്ക് കൊവിഡ്. ആകെ 65 പേർക്ക് നടത്തിയ പരിശോധനയിലാണ് 38 പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. ആദ്യം 15 പേർക്ക് നടത്തിയ പരിശോധനയിൽ 14 പേർക്കും പിന്നീട് 50 പേർക്ക് നടത്തിയ പരിശോധനയിൽ 24 പേർക്കും രോഗബാധ സ്ഥിരീകരിക്കുകയായിരുന്നു.
കഴിഞ്ഞദിവസം ജില്ലാ ജയിലിലെ 15 തടവുകാർക്ക് പനി ബാധിച്ചിരുന്നു. ഇതിനെത്തുടർന്ന് പ്രത്യേക മെഡിക്കൽ സംഘം ജയിലിൽ നേരിട്ടെത്തി 15 പേരുടെയും സ്രവം ശേഖരിച്ചു. ഫലം വന്നപ്പോൾ ഇതിൽ 14 പേർക്കും പൊസിറ്റീവ്. റിമാൻഡ് പ്രതികൾ ഉൾപ്പെടെയുള്ള തടവുകാർക്കാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് ജയിലിലെ എല്ലാ തടവുകാരെയും ജീവനക്കാരെയും പരിശോധിച്ചു. തുടർന്നാണ് 50 പേരിൽ 24 പേർക്കും രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
ദിവസങ്ങൾക്ക് മുമ്പ് ജയിൽ ജീവനക്കാരന് കൊവിഡ് ബാധ ഉണ്ടായിരുന്നു. ഇയാളിൽ നിന്ന് തടവുകാർക്ക് രോഗബാധയുണ്ടായെന്നാണ് പ്രാഥമിക നിഗമനം.
Story Highlights – 38 inmates tested covid positive in kollam district jail
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here