കോട്ടയം ജില്ലയില്‍ 70 പേര്‍ക്ക് കൊവിഡ്; 64 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ

കോട്ടയം ജില്ലയില്‍ 70 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വനിതാ ഹൗസ് സര്‍ജന്‍ ഉള്‍പ്പെടെ 64 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 40 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. ഏറ്റുമാനൂര്‍ ക്ലസ്റ്ററിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതിരമ്പുഴ പഞ്ചായത്തില്‍ 14 പേരുടെ പരിശോധനാ ഫലമാണ് പോസിറ്റീവായത്. ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയില്‍ ഒന്‍പതു പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.

കോട്ടയം, വൈക്കം മുനിസിപ്പാലിറ്റികള്‍, പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലും
സമ്പര്‍ക്കത്തിലൂടെ രോഗ ബാധിച്ചവരുടെ എണ്ണം വര്‍ധിക്കുകയാണ്. ഏഴു പേര്‍ക്ക് വീതമാണ് ഇവിടങ്ങളില്‍ കൊവിഡ് സ്ഥിരീകരിച്ചത്. രോഗബാധിതരില്‍ മൂന്നുപേര്‍ ഇതര സംസ്ഥാനത്തുനിന്നും, മൂന്നുപേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും വന്നവരാണ്. ഏറ്റുമാനൂര്‍ ക്ലസ്റ്റര്‍ കേന്ദ്രീകരിച്ച് രോഗവ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ പരിശോധനകള്‍ വ്യാപകമാക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു.

സമീപ പഞ്ചായത്തുകളില്‍ കൂടി ആന്റിജന്‍ പരിശോധന നടത്തും. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒരാള്‍ ഉള്‍പ്പെടെ 40 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. നിലവില്‍ 587 പേരാണ് ചികിത്സയിലുള്ളത്. മഴ കനത്തതോടെ കോട്ടയം മുനിസിപ്പാലിറ്റിയുടെ താഴ്ന്ന പ്രദേശങ്ങളില്‍ അടക്കം ദുരിതാശ്വാസകാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൊവിഡും പ്രളയവും ഒരുമിച്ചിരുന്ന സാഹചര്യം കണക്കിലെടുത്ത് കാമ്പുകളില്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തി. നിരീക്ഷണ പശ്ചാത്തലമുള്ള അന്തേവാസികളെ ക്യാമ്പുകളില്‍ പ്രത്യേക സൗകര്യം ഒരുക്കിയാണ് പരിപാലിക്കുന്നത്.

Story Highlights covid 19, coronavirus, kottayam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top