ആറ്റിങ്ങല്‍ എംഎല്‍എ ബി സത്യന്‍ ക്വാറന്റീനില്‍

കൊവിഡ് സ്ഥിരീകരിച്ച ഡിവൈ. എസ്പിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ സാഹചര്യത്തില്‍ ആറ്റിങ്ങല്‍ എംഎല്‍എ ബി സത്യന്‍ ക്വാറന്റീനില്‍ പ്രവേശിച്ചു. ആറ്റിങ്ങല്‍ ഡിവൈ. എസ്പിക്കും നാല് പൊലീസുകാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പൊലീസ് ആസ്ഥാനത്തെ രണ്ട് പൊലീസുകാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

കഴിഞ്ഞദിവസം തിരുവനന്തപുരം നഗരത്തിലെ മൂന്ന് പൊലീസുകാര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. കിളിമാനൂര്‍ പൊലീസ് സ്‌റ്റേഷനിലെ മൂന്ന് ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സ്‌റ്റേഷനിലെ മുഴുവന്‍ പൊലീസുകാരും ക്വാറന്റീനിലാണ്.

Story Highlights Attingal MLA B Sathyan in Quarantine

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top