കൊവിഡ് ഭീതി; കറൻസി നോട്ടുകൾ വാഷിംഗ് മെഷീനിലിട്ട് കഴുകി കൊറിയൻ യുവാവ്; നഷ്ടം 50,000 വോൺ

man washing money coronavirus

കൊവിഡ് ഭീതിയിൽ കറൻസി നോട്ടുകൾ വാഷിംഗ് മെഷീനിലിട്ട് കഴുകി ദക്ഷിണ കൊറിയൻ യുവാവ്. ആകെ 50,000 വോണിൻ്റെ നോട്ടുകളാണ് രാജ്യതലസ്ഥാനമായ സോളിനടുത്തുള്ള അൻസാൻ സിറ്റിയിൽ താമസിക്കുന്ന യുവാവ് ‘കഴുകി’ നശിപ്പിച്ചത്. നശിച്ച നോട്ടുകൾ മാറ്റി നൽകണം എന്നാവശ്യപ്പെട്ട് ഇയാൾ സെൻട്രൽ ബാങ്കിനെ സമീപിച്ചെങ്കിലും ബാങ്ക് അധികൃതർ അതിനു തയ്യാറായില്ല.

Read Also : ഉറങ്ങുന്നതിനിടെ പാന്റിൽ മൂർഖൻ കയറി; തൂണിൽ പിടിച്ച് യുവാവ് നിന്നത് 7 മണിക്കൂർ: വീഡിയോ

വളരെ വലിയ നഷ്ടമായതു കൊണ്ട് നോട്ടുകൾ മാറി നൽകാൻ ബാങ്കിനു കഴിയില്ലെന്ന് ബാങ്ക് മാനേജർ സിയോ ജീ വോൺ അറിയിച്ചു. എത്ര നോട്ടുകളാണ് ഇദ്ദേഹം കഴുകാൻ ശ്രമിച്ചതെന്ന് അറിയില്ലെന്നും നോട്ടുകളുടെ പാതിവില ഇദ്ദേഹത്തിനു നൽകി എന്നും അവർ പറഞ്ഞു. കുടുംബത്തിൽ നടന്ന ഒരു മരണാനന്തര ചടങ്ങിൽ പങ്കെടുത്തവർ നൽകിയ നോട്ടുകളായിരുന്നു ഇതെന്നും ഒരു വാർത്താ കുറിപ്പിലൂടെ അവർ അറിയിച്ചു. നോട്ട് കൈമാറ്റത്തിനെത്തിയ ആളുടെ പേരോ മറ്റ് വിവരങ്ങളോ ബാങ്ക് പുറത്തുവിട്ടിട്ടില്ല.

Read Also : സൗദിയില്‍ രോഗമുക്തി നിരക്ക് 86 ശതമാനം; കൊവിഡ് രോഗികളുടെ എണ്ണത്തിലും കുറവ്

കൊവിഡ് രോഗഭീതി ഒഴിവാക്കാൻ മറ്റൊരാൾ നോട്ടുകൾ മൈക്രോവേവിൽ വച്ച് ചൂടാക്കാൻ ശ്രമിച്ചു എന്നും നോട്ടുകൾ കരിഞ്ഞു പോയെന്നും മറ്റൊരു വാർത്താ കുറിപ്പിൽ ബാങ്ക് അറിയിച്ചു. ഇയാളുടെ നോട്ടുകൾ ബാങ്ക് മാറ്റി നൽകി.

Story Highlights man tries washing money over coronavirus fears

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top