ഉറങ്ങുന്നതിനിടെ പാന്റിൽ മൂർഖൻ കയറി; തൂണിൽ പിടിച്ച് യുവാവ് നിന്നത് 7 മണിക്കൂർ: വീഡിയോ

Cobra sleeping mans jeans

ഉറങ്ങുന്നതിനിടെ പാൻ്റിൽ മൂർഖൻ പാമ്പ് കേറിയതിനെ തുടർന്ന് യുവാവ് നിന്നത് തുടർച്ചയായ 7 മണിക്കൂർ. ഉത്തർപ്രദേശിലെ മിർസാപൂരിലാണ് സംഭവം നടന്നത്. ലൗകേഷ് കുമാർ എന്ന ദിവസവേതനക്കാരനായ യുവാവിൻ്റെ പാൻ്റിലാണ് പാമ്പ് കയറിയത്. ഏഴ് മണിക്കൂറിനു ശേഷം യുവാവിൻ്റെ പാൻ്റിൽ നിന്ന് പാമ്പിനെ നീക്കം ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

Read Also : താനോസിന് എതിരാളി ശക്തിമാൻ; വൈറലായി അനിമേഷൻ വീഡിയോ

മിർസാപൂരിലെ സിക്കന്ദർപൂർ ഗ്രാമത്തിൽ വൈദ്യുത ജോലികൾ ചെയ്യുകയായിരുന്നു ലൗകേഷ്. ഇയാൾക്കൊപ്പം വേറെയും ആളുകൾ ഉണ്ടായിരുന്നു. രാത്രി ഭക്ഷണം കഴിച്ചതിനു ശേഷം ഇവർ ഉറങ്ങാൻ കിടന്നു. ഇതിനിടെയാണ് പാൻ്റിൽ പാമ്പ് കയറിയത്. പാമ്പ് കയറിയത് അറിഞ്ഞ ലൗകേഷ് കൂടുതൽ ചലനങ്ങളുണ്ടായി പാമ്പ് കടിക്കാതിരിക്കാൻ സമീപത്തുണ്ടായിരുന്ന തൂണിൽ പിടിച്ച് നിൽക്കാൻ തുടങ്ങി. ആ നില്പ് 7 മണിക്കൂർ നീണ്ടു.

Read Also : ആംബുലൻസ് കിട്ടിയില്ല; തമിഴ്നാട്ടിൽ കൊവിഡ് ബാധിച്ച് മരിച്ച വയോധികയുടെ മൃതദേഹം കൊണ്ടുപോയത് ഉന്തു വണ്ടിയില്‍

ഒടുവിൽ, വിവരം അറിഞ്ഞ നാട്ടുകാർ അധികൃതരെ വിവരമറിയിച്ചു. തുടർന്ന് പൊലീസുകാരും പാമ്പ് പിടുത്തക്കരനും സ്ഥലത്തെത്തി. പാൻ്റിനുള്ളിൽ നിന്ന് പാമ്പിനെ പുറത്തെടുത്ത് പാമ്പ് പിടുത്തക്കാരനാണ് ലൗകേഷിൻ്റെ ‘നില്പ്’ അവസാനിപ്പിച്ചത്. പാൻ്റ് മുറിച്ചാണ് പാമ്പിനെ മോചിപ്പിച്ചത്.

ട്വിറ്ററിൽ പങ്കുവെക്കപ്പെട്ട, രണ്ട് മിനിട്ട് ദൈർഘ്യമുള്ള ഈ വീഡിയോ ഇതിനോടകം 16300ഓളം ആളുകൾ കണ്ടുകഴിഞ്ഞു. 112 പേർ വീഡിയോ പങ്കുവെക്കുകയും ചെയ്തു.

Story Highlights Cobra enters into sleeping man’s jeans

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top