താനോസിന് എതിരാളി ശക്തിമാൻ; വൈറലായി അനിമേഷൻ വീഡിയോ

മാർവൽ സിനിമാറ്റിക് യൂണിവേഴ്സിലെ അവഞ്ചേഴ്സ് സിനിമാ പരമ്പരക്ക് ലോകമെങ്ങും ആരാധകരുണ്ട്. സൂപ്പർമാനും അയൺമാനും സ്പൈഡർമാനും ബ്ലാക്ക് വിഡോയും ക്യാപ്റ്റൻ മാർവലുമൊക്കെ അണിനിരന്ന ചിത്രത്തിൽ താനോസ് എന്ന വില്ലനും കിട്ടി കയ്യടി. അത്രയേറെ സൂപ്പർ ഹീറോകളെ എതിർത്തു നിൽക്കുകയും പലപ്പോഴും പരാജയപ്പെടുത്തുകയും ചെയ്യുന്ന താനോസ് അവസാനത്തിൽ കൊല്ലപ്പെടുകയാണെങ്കിലും അയാളുടെ വില്ലനിസം അവഞ്ചേഴ്സിൽ നിന്ന് മാറ്റി നിർത്താൻ കഴിയാത്തതാണ്. അവഞ്ചേഴ്സ് കണ്ടുകൊണ്ടിരിക്കുമ്പോൾ നമ്മളിൽ പലരും ശക്തിമാനെ ഓർത്തിട്ടുണ്ടാവും. 90കളിൽ ജനിച്ച ഭാരതീയരുടെ ബാല്യം കളർഫുളാക്കിയ ദേശി സൂപ്പർഹീറോ. പഞ്ചഭൂതങ്ങളുടെ കരുത്തുള്ള ശക്തിമാൻ. ശക്തിമാൻ തിരികെ വരുന്നു എന്ന റിപ്പോർട്ടുകൾ കുറച്ച് നാൾ മുൻപ് നമ്മൾ കേട്ടതാണ്. ഇപ്പോൾ ഒരു അനിമേഷൻ വീഡിയോയിലൂടെ ശരിക്കും ശക്തിമാൻ തിരികെ വന്നിരിക്കുകയാണ്. അതും താനോസിനെ തകർത്തു കൊണ്ടാണ് ശക്തിമാൻ്റെ തിരിച്ചുവരവ്. ഇത് പക്ഷേ, ഒരു ഔദ്യോഗിക പ്രൊഡക്ഷൻ അല്ല. ചില ആരാധകർ ചേർന്ന് തയ്യാറാക്കിയതാണ് ഈ അനിമേഷൻ വീഡിയോ. താനോസും ശക്തിമാനും പ്രത്യക്ഷപ്പെടുന്ന ഈ വീഡിയോക്ക് വലിയ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്.
Read Also : ശക്തിമാൻ വീണ്ടും എത്തുന്നു; രണ്ടാം ഭാഗം ഉൾപ്പെടെ സംപ്രേഷണം ചെയ്യുമെന്ന് സൂചന
ഭൂമിയിലെത്തുന്ന താനോസിനെ ശക്തിമാൻ എതിരിടുകയും ഉജ്ജ്വലമായ ഒരു പോരട്ടത്തിലൂടെ പരാജയപ്പെടുത്തുകയും ചെയ്യുന്നതാണ് വീഡിയോയുടെ പ്രമേയം. 10 മിനിട്ട് മാത്രം ദൈർഘ്യമുള്ള വീഡിയോ വളരെ മികച്ച രീതിയിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. പിഴവുകൾ ഏറെയില്ലാത്ത അനിമേഷനും മികച്ച സ്റ്റോറിലൈനും വീഡിയോയെ ഗംഭീരമായ ഒരു അനുഭവം ആക്കുന്നുണ്ട്.
നോ ലോജിക് ഫിലിംസ് ആണ് തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ വീഡിയോ റിലീസ് ചെയ്തത്. പ്രവീൺ, സതീഷ് എന്നിവരാണ് വീഡിയോയുടെ മാസ്റ്റർ ബ്രെയിൻ. മുൻപും നിരവധി അനിമേഷൻ വീഡിയോകൾ നോ ലോജിക് ഫിലിംസ് പുറത്തിറക്കിയിട്ടുണ്ട്.
Story Highlights – shaktimaan vs thanos viral video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here