Advertisement

ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കി തീർത്ഥാടകർ ഇന്ന് മിനായിൽ നിന്ന് മടങ്ങും

August 2, 2020
Google News 2 minutes Read

ഹജ്ജ് കർമങ്ങൾ ഇന്ന് അവസാനിക്കും. ഇന്നത്തെ കല്ലേറ് കർമം പൂർത്തിയാകുന്നതോടെ തീർത്ഥാടകർ മിനായിൽ നിന്ന് മടങ്ങും. ഇന്ന് വൈകുന്നേരം മിനായിൽ നിന്ന് മടങ്ങുന്ന തീർത്ഥാടകർക്ക് അവശേഷിക്കുന്ന കർമം കഅബയെ പ്രതീക്ഷണം വെക്കൽ മാത്രമാണ്.

ഇന്ന് ഉച്ചയ്ക്ക് ശേഷം മിനായിലെ ജംറകളിൽ നടക്കുന്ന കല്ലേറ് കർമം പൂർത്തിയാകുന്നതോടെ ഇത്തവണത്തെ ഹജ്ജ് കർമങ്ങൾക്ക് വിരാമമാകും. ഉച്ചയ്ക്കുള്ള ളുഹൂർ നിസ്‌കാരം നിർവഹിച്ച ശേഷം 20 പേരടങ്ങുന്ന സംഘങ്ങളായി തീർഥാടകർ ജംറകളിലേക്ക് നീങ്ങും. നേരത്തെ മുസ്ദലിഫയിൽ നിന്നും ലഭിച്ച കല്ലുകളിൽ ഏഴെണ്ണം വീതം മൂന്നു ജംറകളിലും ഏറിയും. 5 ദിവസം നീണ്ടു നിന്ന കർമങ്ങൾ പൂർത്തിയാകി ഇന്ന് സൂര്യൻ അസ്തമിക്കുന്നതിന് മുമ്പായി തീർത്ഥാടകർ മിനയോട് വിടപറയും. കർമങ്ങൾ അവസാനിപ്പിക്കുന്ന തീർത്ഥാടകർ മക്കയിൽ നിന്ന് മടങ്ങുന്നതിന് മുമ്പായി ഹറം പള്ളിയിൽ പോയി വദാഇൻറെ തവാഫ് ചെയ്യും. അഥവാ വിശുദ്ധ കഅബയെ പ്രദിക്ഷണം വെക്കും.

ഹജ്ജ് കർമങ്ങൾ കഴിഞ്ഞതിന് ശേഷം തീർത്ഥാടകർ 7 ദിവസം ക്വാറന്റീനിൽ പോകണമെന്ന് ഹജ്ജ് മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. ഹജ്ജ് തീർത്ഥാടകർക്കിടയിൽ ഇതുവരെ ആർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് നെഗറ്റീവ് ആണെന്ന് ഉറപ്പ് വരുത്തിയവർക്ക് മാത്രമാണ് ഹജ്ജിന് അവസരം നൽകിയത്. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് നിർവഹിക്കുന്ന ഇത്തവണത്തെ ഹജ്ജിൽ സൗദിക്കകത്തുള്ള 160 രാജ്യങ്ങളിലെ പൗരൻമാർ പങ്കെടുത്തു.

Story Highlights Pilgrims will return from Mina today after completing the Hajj

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here