Advertisement

പ്രധാനമന്ത്രി ഇടപെട്ടു; വിമാനത്താവളങ്ങളിലെ ചായയുടെയും പലഹാരത്തിന്റെയും വില കുറയും

August 2, 2020
Google News 2 minutes Read

വിമാനത്താവളങ്ങളിലെ ചായയുടെയും പലഹാരത്തിന്റെയും വില കുറയും. തൃശൂർ സ്വദേശി പ്രധാനമന്ത്രിക്ക് അയച്ച കത്തിനെ തുടർന്നാണ് നടപടി. 100 രൂപക്ക് മുകളിലുണ്ടായിരുന്ന ചായ 15 രൂപയ്ക്കും കാപ്പി 20 രൂപയ്ക്കും ചെറുപലഹാരങ്ങൾ 15 രൂപയ്ക്കും ഇനി മുതൽ ലഭ്യമാകും.

കഴിഞ്ഞ വർഷം നടത്തിയ ഒരു ഡൽഹി യാത്രയാണ് പൊതു പ്രവർത്തകനായ അഡ്വ. ഷാജി കോടങ്കണ്ടത്തിനെ പ്രധാനമന്ത്രിക്ക് കത്തയക്കാൻ പ്രേരിപ്പിച്ചത്. തുടർന്ന് വിമാനത്താവളങ്ങളിലെ ചായുടെയും മറ്റും വിലകുറക്കണമെന്നാവശ്യപ്പെട്ട് പ്രധാന മന്ത്രിക്ക് കത്തയച്ചു.

എല്ലാ എയർപോർട്ടുകളിലും ഒരു കൗണ്ടർ സാധാരണക്കാർക്ക് പ്രാപ്യമായ രീതിയിൽ ഇനി ഉണ്ടാകുമെന്ന ഉറപ്പാണ് ഷാജി തന്റെ പരാതിയിലൂടെ നേടിയെടുത്തിരിക്കുന്നത്. പ്രധാനമന്ത്രിയുടെ നിർദേശം എയർപോർട്ടുകളിൽ നടപ്പിലാക്കിയില്ലെങ്കിൽ നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് ഈ പൊതുപ്രവർത്തകന്റെ തീരുമാനം. മലയാളിയുടെ ഇടപെടലിൽ വന്ന മാറ്റം ആഭ്യന്തര അന്താരാഷ്ട്ര വിമാന സർവീസുകളിൽ യാത്ര ചെയ്യുന്ന സാധാരണക്കാർക്ക് നൽകുന്ന ആശ്വാസവും ചെറുതല്ല.

Story Highlights The Prime Minister intervened; The price of tea and snacks at airports will go down

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here