ആലപ്പുഴയില്‍ ഇന്ന് 101 പേര്‍ക്ക് കൊവിഡ്; 85 പേര്‍ക്ക് രോഗബാധ സമ്പര്‍ക്കത്തിലൂടെ

covid 19 alappuzha

ആലപ്പുഴയില്‍ ഇന്ന് 101 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 85 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത് സമ്പര്‍ക്ക രോഗികളാണ്. അതേസമയം, കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഹരിപ്പാട് വീയപുരം കാരിച്ചാല്‍ സ്വദേശിനി രാജം എസ് പിള്ള ഇന്ന് മരിച്ചു. ജില്ലയില്‍ ഇന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. നീലംപേരൂര്‍, കടക്കരപ്പള്ളി, പാണാവള്ളി, ചെട്ടിക്കാട് പ്രദേശങ്ങളിലാണ് സമ്പര്‍ക്ക രോഗബാധ വര്‍ധിക്കുന്നത്. ഇന്ന് രോഗം ബാധിച്ചവരില്‍ പത്ത് പേര്‍ വിദേശത്ത് നിന്നും ആറ് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.

Read Also : ആലപ്പുഴ ജില്ലാ പഞ്ചായത്തിലെ ഓരോ ഡിവിഷനിലും കൊവിഡ് പരിശോധനയ്ക്ക് കിയോസ്‌ക് തുടങ്ങും

അതേസമയം, ജില്ലയില്‍ 50 പേര്‍ ഇന്ന് രോഗമുക്തി നേടി. ഹരിപ്പാട് വീയപുരം കാരിച്ചാല്‍ സ്വദേശിനി രാജം എസ് പിള്ള കൊവിഡ് ബാധിച്ച് മരിച്ചു. 74 വയസായിരുന്നു. ക്യാന്‍സര്‍ ചികിത്സക്കായി എറണാകുളത്തെ സ്വാകര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇവര്‍ക്ക് ആശുപത്രിയില്‍ നിന്നാണ് രോഗം ബാധിച്ചത്. ഇതോടെ ജില്ലയിലെ കൊവിഡ് മരണ സംഖ്യ 13 ആയി ഉയര്‍ന്നു. സമ്പര്‍ക്ക രോഗികള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ അമ്പലപ്പുഴ സൗത്ത് പഞ്ചായത്തിലെ 12, 15 വാര്‍ഡുകളും, കഞ്ഞിക്കുഴി പഞ്ചായത്തിലെ വാര്‍ഡ് 8, അരൂര്‍ പഞ്ചായത്തിലെ വാര്‍ഡ് 2, ചേര്‍ത്തല സൗത്ത് പഞ്ചായത്തിലെ വാര്‍ഡ് നമ്പര്‍ 1, ചെട്ടികുളങ്ങര പഞ്ചായത്തിലെ 2, 3വാര്‍ഡുകളും കണ്ടെന്‍മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.

Story Highlights covid 19, coronavirus, alappuzha

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top