Advertisement

എറണാകുളത്ത് ഇന്ന് 106 പേര്‍ക്ക് കൊവിഡ്; 89 പേര്‍ക്ക് രോഗബാധ സമ്പര്‍ക്കത്തിലൂടെ

August 3, 2020
Google News 1 minute Read
covid ernakulam

എറണാകുളം ജില്ലയില്‍ ഇന്ന് 106 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 89 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രണ്ടു നാവിക സേന ഉദ്യോഗസ്ഥര്‍ക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. പശ്ചിമ കൊച്ചിയിലും ആലുവ ചൂര്‍ണിക്കരയിലുമാണ് ഉയര്‍ന്ന രോഗ വ്യാപന നിരക്ക് രേഖപ്പെടുത്തിയത്. മലയോര മേഖലകളിലേക്കും ഇന്ന് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇതോടെ എറണാകുളത്ത് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ ഉള്ളവരുടെ എണ്ണം ആയിരം കടന്നു. 1045 പേരാണ് ജില്ലയിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ആലുവ മേഖലയിലെ ചൂര്‍ണിക്കരയില്‍ മാത്രം 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. പശ്ചിമ കൊച്ചിയില്‍ 19 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ പശ്ചിമ കൊച്ചിയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. നെല്ലിക്കുഴി സ്വദേശികളായ 10 പേര്‍ക്കാണ് ഇന്ന് കൊവിഡ് പോസിറ്റീവ് ആയത്. മൂന്ന് ആരോഗ്യപ്രവര്‍ത്തകരും രോഗ ബാധിതരുടെ പട്ടികയിലുണ്ട്.

നോര്‍ത്ത് പറവൂരിലെ സ്വകാര്യ ആശുപത്രിയിലെയും, കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെയും, ആലുവയിലെ സ്വകാര്യ ആശുപത്രിയിലെയും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗ ബാധ. 55 ഉം 53 വയസുള്ള രണ്ട് നാവികസേനാ ഉദ്യോഗസ്ഥര്‍ക്കും കൊവിഡ് പോസിറ്റീവ് ആയി. 38 പേര്‍ ഇന്ന് രോഗമുക്തി നേടി. പൂത്തൃക്കയിലെ 12- വാര്‍ഡ്, വാരപ്പെട്ടി വാര്‍ഡ് 6, 11 വാര്‍ഡുകള്‍, രായമംഗലം4- വാര്‍ഡ്, ആമ്പല്ലൂര്‍ വാര്‍ഡ് 10, 12 എടവനക്കാട് വാര്‍ഡ് 12, 13 വടക്കേക്കര വാര്‍ഡ് 1, പുത്തന്‍വേലിക്കര വാര്‍ഡ് 9, മൂവാറ്റുപുഴ നഗരസഭ ഡിവിഷന്‍ 21 എന്നിവയാണ് കണ്ടെയ്‌നമെന്റ് സോണുകളായി പ്രഖ്യാപിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തി.

Story Highlights covid 19, coronavirus, ernakulam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here