ട്രഷറി തട്ടിപ്പ്; ധനമന്ത്രി ഉന്നതതല യോഗം വിളിച്ചു

thomas isaac

ട്രഷറിയില്‍ നിന്ന് രണ്ടുകോടി രൂപ തട്ടിയെടുത്ത സംഭവത്തില്‍ ധനവകുപ്പ് മന്ത്രി തോമസ് ഐസക്ക് ഉന്നതതല യോഗം വിളിച്ചു. സോഫ്റ്റ്‌വെയറില്‍ പഴുതുകള്‍ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് യോഗം. ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി, ട്രെഷറി ഡയറക്ടര്‍, വിജിലന്‍സ് ഓഫീസര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

അതേസമയം, ട്രഷറി തട്ടിപ്പ് കേസ് പ്രതി ബിജുലാല്‍ കീഴടങ്ങുമെന്ന് സൂചനയുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും കീഴടങ്ങിയേക്കും. ബിജുലാല്‍ പണം തട്ടിയത് ഓണ്‍ലൈന്‍ ചീട്ടുകളിക്കായിട്ടെന്നാണ് വിവരം. ബിജുലാല്‍ ഓണ്‍ലൈന്‍ റമ്മി കളിക്കാരനായിരുന്നുവെന്നാണ് സൂചന. അതേസമയം, ബിജുലാല്‍ ഓണ്‍ലൈന്‍ റമ്മി കളിക്കാരനായിരുന്നുവോയെന്ന് അറിയില്ലെന്ന് ഭാര്യ പറഞ്ഞു. തന്റെ അക്കൗണ്ടിലേക്ക് പണം വന്നകാര്യം അറിഞ്ഞിരുന്നില്ലെന്നും ബിജുലാലിന്റെ ഭാര്യ സിനി പറഞ്ഞു.

ട്രഷറി തട്ടിപ്പുകേസില്‍ വഞ്ചിയൂര്‍ സബ് ട്രഷറിയിലെ സീനിയര്‍ അക്കൗണ്ടന്റ് ബിജുലാലിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. വഞ്ചിയൂര്‍ സബ്ട്രഷറിയിലെ സീനിയര്‍ അക്കൗണ്ടന്റാണ് ജില്ലാ കളക്ടറുടെ അക്കൗണ്ടിലുള്ള രണ്ടു കോടി രൂപ തട്ടിയെടുത്തത്. ഈ പണം ഇയാളുടേയും ഭാര്യയുടെയും ട്രഷറി അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു.

Story Highlights finance minister called a high-level meeting

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top