‘ബാലാമണി’യുടെ കഥ പറയാൻ നന്ദനം എത്തുന്നു; ഫ്‌ളവേഴ്സിൽ ഇന്ന് രാത്രി 7.30ന്

ഗുരുവായൂരപ്പന്റെ ഭക്തയായ പെൺകുട്ടിയുടെ അകമഴിഞ്ഞ ഭക്തിയുടെ ഫലമയായി ജീവിതം മാറിമറിയുന്ന കഥയായിരുന്നു ‘നന്ദനം’ എന്ന സിനിമയുടെ പ്രമേയം… ബാലാമണിയെന്ന അടുക്കളക്കാരിയായ പെൺകുട്ടിയുടെ ജീവിതത്തിൽ കൂട്ടിക്കാലം മുതൽ കൂട്ടായി ഒരാൾ കൂടെയുണ്ടായിരുന്നു. സാക്ഷാൽ ഗുരുവായൂരപ്പൻ. ബാലാമണിയുടെ ജീവിതത്തിലെ ഗുരുവായൂരപ്പന്റെ സാന്നിധ്യം ആസ്വാദക മനസിലും പ്രണയത്തിന്റെയും ഭക്തിയുടേയും മുരളീ നാദമായി പെയ്തിറങ്ങുകയായിരുന്നു.
എന്നാൽ, ബാലാമണിയുടെ ജനനമോ കുട്ടിക്കാലമോ നമ്മളാരും കണ്ടിട്ടില്ല. ജനനം മുതൽ ബാലാമണിയുടെ ജീവിതത്തിൽ ഗുരുവായൂരപ്പൻ എത്രമാത്രം സ്വാധീനം ചെലുത്തിയെന്ന കഥയാണ് ഫ്‌ളവേഴ്‌സ് ചാനലിൽ ഇന്ന് രാത്രി 7.30ന് സംപ്രേഷണം ചെയ്ത് തുടങ്ങുന്ന ‘നന്ദനം’ എന്ന പരമ്പര പറയുന്നത്.
കടുത്ത ഈശ്വര ഭക്തയായ അമ്മയ്ക്കും ഈശ്വര നിഷേധിയായ അമ്മയ്ക്കും ജനിക്കുന്ന ഊമയായ കുഞ്ഞാണ് ബാലാമണി. ജീവിതത്തിലെ തിരിച്ചടികൾ ചന്ദ്രൻ എന്ന ഈശ്വര നിഷേധിയായ മനുഷ്യന്റെ സ്വത്തുക്കൾ നഷ്ടപ്പെടുത്തുന്നതും. തുടർന്ന് തെരുവിലേക്ക് ഇറങ്ങേണ്ടി വരുന്നതും തുടർന്നുള്ള സംഭവ വികാസങ്ങളുമാണ് നന്ദനം എന്ന പരമ്പര പറയുന്നത്.
എൻകെ ലോഹിതാക്ഷന്റെ കഥയ്ക്ക് ശിവൻ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ദിലീപ് തവനൂരാണ് പരമ്പര സംവിധാനം ചെയ്തിരുന്നത്. ഫോർ എവർ എന്റർടൈൻമെന്റിന്റെ ബാനറിൽ രഘുനാഥാണ് നിർമിക്കുന്നത്.
Story Highlights – Nandanam serial to tell the story of ‘Balamani’; At 7.30pm tonight at Flowers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here