നെല്ലിയാമ്പതിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മൂന്നുവയസുള്ള കുഞ്ഞ് മരിച്ചു

new born baby

പാലക്കാട് നെല്ലിയാമ്പതിയില്‍ കാട്ടാന ആക്രമണത്തില്‍ മൂന്നുവയസുള്ള കുഞ്ഞ് മരിച്ചു. പെരിയചോല കോളനിയിലെ രാമചന്ദ്രന്റെ മകന്‍ റനീഷ് ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 7.30 ഓടെയായിരുന്നു സംഭവം. ആനമട എസ്‌റ്റേറ്റിലെ ജോലിക്കാരനാണ് രാമചന്ദ്രന്‍.

തേക്കടി പെരിയചോല കോളനിയില്‍ നിന്ന് നെല്ലിയാമ്പതിയിലെ ആനമട എസ്റ്റേറ്റിലേക്ക് ജോലിക്കായി വന്നവരാണ് ഇവര്‍. കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കുട്ടിയുടെ അച്ഛന്‍ രാമചന്ദ്രനും പരുക്കേറ്റിട്ടുണ്ട്.

പരുക്കേറ്റ കുട്ടിയെ നെന്മാറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാമചന്ദ്രനും നെന്മാറ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റിയിട്ടുണ്ട്.

Story Highlights Nelliyampathi wild elephant attack

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top