പത്തനംതിട്ട സ്വദേശി മത്തായിയുടെ മരണത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നരഹത്യക്ക് കേസെടുത്തേക്കും

പത്തനംതിട്ട ചിറ്റാറിലെ മത്തായിയുടെ ദുരൂഹ മരണത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നരഹത്യക്ക് കേസെടുത്തേക്കും. ഐപിസി 304 നിലനിൽക്കുമെന്നാണ് വിലയിരുത്തൽ. കേസുമായി ബന്ധപ്പെട്ട് കൂടുതൽ ഉദ്യോഗസ്ഥരെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. വനപാലകരുടെ ഫോൺ രേഖകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.
അതേസമയം, മത്തായിയുടെ മരണത്തിൽ ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസെടുത്തു. അടിയന്തിരമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പൊലീസ് മേധാവിയോടും ജില്ലാ ഫോറസ്റ്റ് ഓഫീസറോടും കമ്മീഷൻ ഉത്തരവിട്ടു. കൂടുതൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് സൂചന.
കേസിൽ വനം വകുപ്പന്റെ സാക്ഷിയായ അരുണിന്റെ മൊഴി ഇന്നും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. കഴിഞ്ഞ ദിവസവും അരുണിന്റെ മൊഴിയെടുത്തിരുന്നു. അരുൺ വനം വകുപ്പിനോട് പറഞ്ഞതും ക്രൈംബ്രാഞ്ചിനോട് പറഞ്ഞതും വ്യത്യസ്ത കാര്യങ്ങളായിരുന്നു. മുഴുവൻ ഉദ്യോഗസ്ഥരെയും സസ്‌പെന്റ് ചെയ്ണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് മത്തായിയുടെ കുടുംബം. മൃതദേഹം ഇതുവരെ സംസ്‌കരിച്ചിട്ടുമില്ല.
Story Highlights – A murder case may be registered against the forest department officials in the death of Mathii, a native of Pathanamthitta
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here