Advertisement

ബെയ്റൂട്ടിലെ സ്‌ഫോടനം; സഹായത്തിന് ഹെല്‍പ് ലൈന്‍ നമ്പര്‍ പുറത്ത് വിട്ട് ഇന്ത്യന്‍ എംബസി

August 4, 2020
Google News 3 minutes Read
Lebanon Explosion

ലെബനോണ്‍ തലസ്ഥാനമായ ബെയ്റൂട്ടിലുണ്ടായ ഉഗ്രസ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സഹായത്തിനായി ഹെല്‍പ് ലൈന്‍ നമ്പറുകള്‍ പുറത്ത് വിട്ട് ഇന്ത്യന്‍ എംബസി. രണ്ടു സ്‌ഫോടനങ്ങളാണുണ്ടായതെന്ന് ലെബനോണിലെ ഇന്ത്യന്‍ എംബസി ട്വിറ്ററിലൂടെ വ്യക്തമാക്കി. ലെബനോണിലെ ഇന്ത്യക്കാര്‍ സംയമനം പാലിക്കണമെന്നും എന്താവശ്യത്തിനും എംബസിയുമായി ബന്ധപ്പെടമെന്നും ഇന്ത്യന്‍ എംബിസി ട്വിറ്ററിലില്‍ കുറിച്ചു.

ഇതിനിടെ, ബെയ്റൂട്ടിലുണ്ടായ ഉണ്ടായ വന്‍ സ്ഫോടനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഞെട്ടിക്കുന്ന വിഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ബെയ്റൂട്ട് തുറമുഖത്തിലെ ഗോഡൗണിലാണ് വമ്പന്‍ പൊട്ടിത്തെറി ഉണ്ടായെന്നാണ് ബിബിസിയുടെ റിപ്പോര്‍ട്ട്. ഒട്ടേറെ പേര്‍ക്ക് പരുക്ക് പറ്റുകയും ഒട്ടേറെ വാഹനങ്ങള്‍ക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

തുടക്കത്തില്‍ ചെറിയ രീതിയില്‍ ഉണ്ടാകുന്ന തീപിടുത്തം വലിയ സ്ഫോടനത്തിലേക്ക് നയിക്കുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. രണ്ട് സ്ഫോടനങ്ങളാണ് ഇവിടെ നടന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രാദേശിക സമയം ആറുമണിക്കാണ് സ്ഫോടനം ഉണ്ടായിരിക്കുന്നത്. ഒട്ടേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Story Highlights Blast in Beirut; Indian Embassy issued helpline number

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here