കോഴിക്കോട്ടും കാസർക്കോട്ടും കൊവിഡ് രോഗികൾ മരിച്ചു

കോഴിക്കോട് മെഡിക്കൽ കോളജിൽ ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. വടകര വെളളികുളങ്ങര സ്വദേശി സുലൈഖയാണ് (63) ആണ് മരിച്ചത്. ഹൃദ്രോഗ ചികിത്സ കഴിഞ്ഞ വിശ്രമത്തിലിരിക്കുമ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്.
കാസർഗോഡ് തൃക്കരിപ്പൂർ വെള്ളാപ്പ സ്വദേശി എ പി അബ്ദുൾ ഖാദറും കൊവിഡ് ബാധിച്ച് മരിച്ചു. 60 വയസായിരുന്നു. പരിയാരം മെഡിക്കൽ കോളജിൽ ബ്രെയിൻ ട്യൂമറിന് ചികിത്സയിലായിരുന്നു ഇദ്ദേഹം. നേരത്തെ തിരുവനന്തപുരത്തും കാസർഗോഡും ഇന്ന് കൊവിഡ് മരണങ്ങളുണ്ടായിരുന്നു. കാസർഗോട്ടെ ഇന്നത്തെ രണ്ടാമത്തെ കൊവിഡ് മരണമാണിത്.
Read Also : സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം
തിരുവനന്തപുരത്ത് അഞ്ചുതെങ്ങ് സ്വദേശി പോൾ ജോസഫ് (70) മരിച്ചത്. കൊവിഡിനെ തുടർന്ന് ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങളും ബാധിച്ചിരുന്നു.
അതേസമയം, കാസർഗോട്ട് ചാലിങ്കൽ സ്വദേശി പി ഷംസുദീനാണ് മരിച്ചത്. 53 വയസായിരുന്നു. പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. വൃക്ക രോഗത്തിന് ചികിത്സയിലിരിക്കെയാണ് രോഗം ബാധിച്ചത്.
Story Highlights – covid, covid death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here