ഡല്‍ഹിയില്‍ രോഗവ്യാപനം കുറയുന്നു; ജനങ്ങളെ ഓര്‍ത്ത് അഭിമാനമുണ്ടെന്ന് കേജ്‌രിവാള്‍

covid ;Kejriwal

ഡല്‍ഹിയിലെ കൊവിഡ് രോഗവ്യാപനം കുറഞ്ഞതില്‍ ജനങ്ങളെ ഓര്‍ത്ത് അഭിമാനമുണ്ടെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. ഡല്‍ഹിയില്‍ ഇന്ന് 674 പേര്‍ക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ സംസ്ഥാനത്ത് കൊവിഡ് ചികിത്സയില്‍ തുടരുന്നവരുടെ എണ്ണം പതിനായിരത്തിലും താഴെയാണ്. 9,897 കൊവിഡ് രോഗികളാണ് ഡല്‍ഹിയില്‍ ചികിത്സയില്‍ തുടരുന്നത്. ഇന്ന് 972 പേരാണ് രോഗമുക്തി നേടിയത്.

‘ ഡല്‍ഹിയിലെ ആക്ടീവ് കൊവിഡ് കേസുകള്‍ ഇന്ന് 10,000 ല്‍ താഴെയാണ്. ആക്ടീവ് കൊവിഡ് കേസുകളുടെ കാര്യത്തില്‍ ഡല്‍ഹി ഇപ്പോള്‍ പതിനാലാം സ്ഥാനത്താണ്. ഇന്ന് 12 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയതത്. ഡല്‍ഹിയിലെ ജനങ്ങളെ , ഞാന്‍ നിങ്ങളെക്കുറിച്ച് അഭിമാനിക്കുന്നു. നിങ്ങളുടെ ”ഡല്‍ഹി മോഡല്‍” എല്ലായിടത്തും ചര്‍ച്ചചെയ്യപ്പെടുന്നു. എന്നാല്‍, അലംഭാവം കാട്ടരുത് കൊവിഡിനെതിരെ എല്ലാ മുന്‍കരുതലും സ്വീകരിക്കണം ‘ കേജ്‌രിവാള്‍ ട്വിറ്ററില്‍ കുറിച്ചു.

ഡല്‍ഹിയില്‍ ഇതുവരെ 1,39,156 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 4033 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. 1,25,226 പേരാണ് ഇതുവരെ സംസ്ഥാനത്ത് രോഗമുക്തി നേടിയത്.

Story Highlights covid ;Kejriwal says he is proud of Delhi people

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top