ബ്രിട്ടീഷ് നാണയത്തിൽ മഹാത്മാ ഗാന്ധിയുടെ ചിത്രം വരുന്നു

ബ്രിട്ടീഷ് നാണയത്തിൽ മഹാത്മാ ഗാന്ധിയുടെ ചിത്രം വരുന്നു. നാണയങ്ങളുടെ പ്രമേയവും ഡിസൈനുമെല്ലാം തീരുമാനിക്കുന്ന റോയൽ മിന്റാണ് മഹാത്മാ ഗാന്ധിയുടെ ചിത്രം ഉപയോഗിക്കാൻ തീരുമാനിക്കുന്നത്.
മഹാത്മാ ഗാന്ധിയുടെ ചിത്രം ബ്രിട്ടീഷ് നാണയത്തിൽ ഇടം നേടുന്നതോടെ ബ്രിട്ടീഷ് കോയിനിൽ ഇടം നേടുന്ന വെള്ളക്കാരനല്ലാത്ത ആദ്യ വ്യക്തിയാകും മഹാത്മാ ഗാന്ധി.
1947 ഓഗസ്റ്റിൽ ബ്രിട്ടീഷ് ഭരണം അവസാനിച്ച് അഞ്ച് മാസങ്ങൾക്ക് ശേഷമാണ് മഹാത്മാ ഗാന്ധി കൊല്ലപ്പെടുന്നത്. ആധുനിക കാല ബ്രിട്ടൺ രൂപ കൽപന ചെയ്യാൻ സഹായിച്ച കറുത്ത വർഗക്കാരെയും ന്യൂനപക്ഷ വിഭാഗക്കാരെയും ആദരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഈ ക്യാമ്പെയിന് വേണ്ടി എല്ലാ പിന്തുണയും നൽകുമെന്ന് ഇന്ത്യൻ വിംശജനായ ബ്രിട്ടീഷ് ധനകാര്യ വകുപ്പ് മന്ത്രി ഋഷി സുനക് വ്യക്തമാക്കി.
Story Highlights – mahatma gandhi photo used in British currency
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here