മാനസിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ ശേഷം പിടിയിലായ ആൾക്ക് കൊവിഡ്

കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടി പോയ ശേഷം പിടിയിലായ ആൾക്ക് കൊവിഡ്. താനൂർ സ്വദേശി ഷാനുവിനാണ് കൊവിഡ്. ഇദ്ദേഹത്തിന്റെ പ്രൈമറി കോണ്ടാക്ട് ലിസ്റ്റിൽ 10 ഓളം പൊലീസുകാരും ആശുപത്രി ജീവനക്കാരും ഉണ്ട്. ഇവരോട് നിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചിട്ടുണ്ട്.

Read Also : മതിയായ സുരക്ഷയില്ലാതെ കുതിരവട്ടം മാനസിക ആരോഗ്യകേന്ദ്രം; 463 രോഗികൾക്ക് വെറും നാല് സെക്യൂരിറ്റി ജീവനക്കാർ

ഈ മാസം 21നാണ് നാല് അന്തേവാസികൾ മാനസിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയത്. പൊലീസ് അന്വേഷണത്തെ തുടർന്ന് പിന്നീട് നാല് പേരെയും പിടികൂടിയിരുന്നു. ഇതിൽ മൂന്ന് പേർ വിവിധ കേസുകളിൽ പ്രതികളാണ്.

ഷാനു തിരുവനന്തപുരത്തേക്കായിരുന്നു കടന്നത്. ഇയാൾ വിവിധ കേസുകളിൽ പ്രതിയാണ്. താനൂരിലേക്ക് തന്ത്രപരമായി വിളിച്ച് വരുത്തിയാണ് ഇയാളെ പിടികൂടിയത്. ഇയാളെ ആണ് ചാടിപ്പോയവരിൽ ആദ്യം പിടികൂടിയത്. പിന്നീട് നടത്തിയ പരിശോധനയിലാണ് ഫലം പോസിറ്റീവായത്.

Story Highlights covid, kuthiravattam mental health care centre

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top