മതിയായ സുരക്ഷയില്ലാതെ കുതിരവട്ടം മാനസിക ആരോഗ്യകേന്ദ്രം; 463 രോഗികൾക്ക് വെറും നാല് സെക്യൂരിറ്റി ജീവനക്കാർ

മതിയായ സുരക്ഷാ ജീവനക്കാരില്ലാതെ വലഞ്ഞ് കോഴിക്കോട് കുതിരവട്ടം മാനസിക ആരോഗ്യകേന്ദ്രം. 460ൽ അധികം രോഗികൾ ഉള്ളിടത്ത് വെറും നാല് സെക്യൂരിറ്റി ജീവനക്കാർ മാത്രമാണുള്ളത്.
12 വാർഡുകളിലായി 463 പേരാണ് ഇവിടെ ചികിത്സയിലുള്ളത്. ചട്ടപ്രകാരം ഓരോ വാർഡിനും ഓരോ സുരക്ഷാ ജീവനക്കാരൻ വേണം. നിലവിലുള്ള നാല് സുരക്ഷാ ഉദ്യോഗസ്ഥർക്ക് അഞ്ച് മാസമായി ശമ്പളം ഇല്ലാത്ത അവസ്ഥയാണ്.
കൂടുതൽ സുരക്ഷാ ജീവനക്കാരെ നിയമിക്കണമെന്ന 2018ലെ നിയമസഭാ സമിതി റിപ്പോർട്ട് ഇതുവരെ ഇവിടെ നടപ്പാക്കിയിട്ടില്ല. അധികം സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ മെഡിക്കൽ ഓഫീസർക്ക് സൂപ്രണ്ട് കത്ത് നൽകിയിട്ടും ഇത് വരെ നടപടിയൊന്നും ഉണ്ടായിട്ടില്ല.
kuthiravattam mental hospital
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here