Advertisement

രാജ്യത്ത് കൊവിഡ് കേസുകൾ പതിനെട്ടര ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 52,050 പുതിയ കേസുകൾ

August 4, 2020
Google News 2 minutes Read

രാജ്യത്ത് പതിനെട്ടര ലക്ഷം കടന്ന് കൊവിഡ് കേസുകൾ. തുടർച്ചയായ ആറാം ദിവസവും അരലക്ഷത്തിൽ അധികം കേസുകൾ റിപ്പോർട്ട് ചെയ്തു. ആകെ മരണം 38938 ആയി. അതേസമയം, രോഗമുക്തരുടെ എണ്ണം 12 ലക്ഷം കടന്നു. കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കൊവിഡ് സ്ഥിരീകരിച്ചു.

രാജ്യത്തെ ആകെ പോസിറ്റീവ് കേസുകൾ 1,855,745 ആയി. 24 മണിക്കൂറിനിടെ 52,050 പോസിറ്റീവ് കേസുകളും 803 മരണവും റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്ര, ആന്ധ്ര, തമിഴ്‌നാട്, കർണാടക, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലാണ് രോഗവ്യാപനം തീവ്രമായി തുടരുന്നത്. ഭോപ്പാലിൽ പത്ത് ദിവസത്തെ സമ്പൂർണ ലോക്ക് ഡൗണിന് ശേഷം വ്യാപാര സ്ഥാപനങ്ങൾ തുറന്നു. ഡൽഹിയിലെ ഭക്ഷണശാലകളിൽ ഹുക്ക ഉപയോഗിക്കുന്നത് വിലക്കി. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിദ്ധരാമയ്യ തന്നെയാണ് രോഗവിവരം ട്വിറ്ററിലൂടെ അറിയിച്ചത്. മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ബെംഗളൂരുവിലെ മണിപ്പാൽ ആശുപത്രിയിൽ ചികിൽസയിൽ തുടരുകയാണ്.

അതേസമയം, രാജ്യത്തെ രോഗമുക്തി നിരക്ക് 66.30 ശതമാനമായി ഉയർന്നു. 24 മണിക്കൂറിനിടെ 44,306 പേർ രോഗമുക്തരായി. ഇന്നലെ 6,61,892 സാമ്പിളുകൾ പരിശോധിച്ചെന്ന് ഐസിഎംആർ വ്യക്തമാക്കി.

Story Highlights covid cases cross 18 lakh in the country; 52,050 new cases in 24 hours

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here