കൊല്ലം ജില്ലയില്‍ ഇന്ന് 30 പേര്‍ക്ക് കൊവിഡ്; 19 പേര്‍ക്ക് രോഗബാധ സമ്പര്‍ക്കത്തിലൂടെ

കൊല്ലം ജില്ലയില്‍ ഇന്ന് 30 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 19 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. എട്ടുപേര്‍ വിദേശത്തു നിന്നും മൂന്നുപേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവരാണ്. രോഗം സ്ഥിരീകരിച്ചവരില്‍ ചാത്തന്നൂര്‍ ഇടനാട് സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തകയും ഉള്‍പ്പെടുന്നു. തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിലെ ലാബ് ജീവനക്കാരിയാണ് ആരോഗ്യ പ്രവര്‍ത്തക. ജില്ലയില്‍ ഒരു കൊവിഡ് മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചു. റോഡുവിള സ്വദേശിയായ അബ്ദുല്‍ സലാമിന്റ മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ജില്ലയില്‍ ഇന്ന് 49 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്.
വിദേശത്ത് നിന്നുമെത്തിയവര്‍
1) ഇളമാട് വേങ്ങൂര്‍ സ്വദേശി
2) കുമ്മിള്‍ കൊലിഞ്ചി സ്വദേശി
3) കൊറ്റങ്കര കരിക്കോട് സ്വദേശി
4) കൊല്ലം കോര്‍പ്പറേഷന്‍ ചന്ദനത്തോപ്പ് സ്വദേശി
5) ചാത്തന്നൂര്‍ മീനാട് സ്വദേശി
6) പൂതക്കുളം മുക്കട സ്വദേശി
7) പെരിനാട് വെളളിമണ്‍ സ്വദേശി
8) മയ്യനാട് ഉമയനല്ലൂര്‍ സ്വദേശി
ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവര്‍
9) കുണ്ടറ പടപ്പക്കര സ്വദേശി
10) പെരിനാട് വെളളിമണ്‍
11) മൈനാഗപ്പളളി കടപ്പ സ്വദേശി
സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍
12) ആദിച്ചനല്ലൂര്‍ കൈതക്കുഴി സ്വദേശി
13) എഴുകോണ്‍ ഇടയ്ക്കിടം സ്വദേശിനി
14) കല്ലുവാതുക്കല്‍ വരിഞ്ഞം സ്വദേശി 32
15) കൊട്ടാരക്കര മുനിസിപ്പാലിറ്റി കോട്ടപ്പുറം പുലമണ്‍ സ്വദേശിനി
16) കൊട്ടാരക്കര മുനിസിപ്പാലിറ്റി കോട്ടപ്പുറം പുലമണ്‍ സ്വദേശിനി
17) കൊട്ടാരക്കര മുനിസിപ്പാലിറ്റി സ്വദേശി
18) കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി
19) കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി
20) കൊല്ലം കോര്‍പ്പറേഷന്‍ പുന്തലത്താഴം പുലരി നഗര്‍ സ്വദേശി
21) കൊല്ലം കോര്‍പ്പറേഷന്‍ പുന്തലത്താഴം പുലരി നഗര്‍ സ്വദേശി
22) കൊല്ലം കോര്‍പ്പറേഷന്‍ പുന്തലത്താഴം പുലരി നഗര്‍ സ്വദേശി
23) കൊല്ലം കോര്‍പ്പറേഷന്‍ പുന്തലത്താഴം പുലരി നഗര്‍ സ്വദേശിനി
24) ചവറ പുതുക്കാട് സ്വദേശി
25) തേവലക്കര നടുവിലക്കര സ്വദേശിനി
26) തേവലക്കര പടിഞ്ഞാറ്റങ്കര സ്വദേശി
27) പരവൂര്‍ പൊഴിക്കര സ്വദേശിനി
28) വെട്ടിക്കവല തലച്ചിറ സ്വദേശിനി
29) ചാത്തന്നൂര്‍ ഇടനാട് സ്വദേശിനി (സ്വകാര്യ ആശുപത്രിയിലെ ലാബ് ജീവനക്കാരി)
30) പട്ടാഴി കന്നിമേല്‍ സ്വദേശിനി
Story Highlights – covid 19, coronavirus, kollam