Advertisement

ബെയ്റൂട്ട് സ്ഫോടനം: ഫോട്ടോഷൂട്ടിനിടെ ജീവനും കൊണ്ടോടുന്ന വധു; ജീവൻ പണയപ്പെടുത്തി കുഞ്ഞിനെ രക്ഷിക്കുന്ന ആയ: വീഡിയോകൾ

August 5, 2020
Google News 3 minutes Read
Beirut explosion bride maid

ഇന്നലെയാണ് ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇരട്ട സ്ഫോടനം നടന്നത്. തുറമുഖത്തിനടുത്തുള്ള വെയർഹൗസിലും സമീപപ്രദേശങ്ങളിലുമായാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിൽ 78 ഓളം പേർക്ക് ജീവൻ നഷ്ടമായി. നാലായിരത്തിലേറെ പേർക്ക് പരുക്കേറ്റു. ലെബനനിലെ ഇന്ത്യൻ എംബസിക്കും സ്‌ഫോടനത്തിൽ കേടുപാടുകൾ സംഭവിച്ചു. സ്ഫോടന സമയത്തുണ്ടായ ചില കാഴ്ചകളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

Read Also : ബെയ്‌റൂട്ടിൽ നടന്നത് ഇരട്ട സ്‌ഫോടനം; 78 മരണം; രണ്ട് ഇന്ത്യക്കാർ ഉൾപ്പെടെ 4000ത്തിലേറെ പേർക്ക് പരുക്ക്

ഫോട്ടോഷൂട്ടിനിടെ ജീവനും കൊണ്ട് ഓടുന്ന ഒരു വധുവിൻ്റെ വീഡിയോയാണ് ദൃശ്യങ്ങളിൽ ഒന്ന്. മനോഹരമായ വെളുത്ത ഗൗണിൽ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെയാണ് സ്ഫോടനം നടക്കുന്നത്. ഉടൻ തന്നെ ക്യാമറാമാനും വധുവും അടക്കം എല്ലാവരും സ്ഥലത്തു നിന്ന് ഓടുകയാണ്. ക്യാമറയും കൊണ്ട് ഓടുന്നതുകൊണ്ട് തന്നെ ദൃശ്യങ്ങൾ അത്തരത്തിലാണ് കാണാനാവുന്നത്. ട്വിറ്ററിൽ പങ്കുവച്ച വീഡിയോക്ക് 2.6 മില്ല്യൺ വ്യൂസാണ് ലഭിച്ചിരിക്കുന്നത്. 4700 ലധികം പേർ വീഡിയോ പങ്കുവച്ചു.

സ്വന്തം സുരക്ഷ നോക്കാതെ കൊച്ചു കുട്ടിയെ രക്ഷിക്കുന്ന വീട്ടുജോലിക്കാരിയുടെ വീഡിയോയാണ് മറ്റൊന്ന്. സ്ഫോടന ശബ്ദം കേൾക്കുമ്പോൾ തന്നെ അവർ കുഞ്ഞിനെയെടുത്ത് ഓടിമാറുകയാണ്. അഞ്ചര ലക്ഷത്തോളം ആളുകൾ വീഡിയോ കണ്ടു. 3000ലധികം ആളുകൾ ഇത് പങ്കുവെക്കുകയും ചെയ്തു.

Read Also : ബെയ്റൂട്ട് സ്ഫോടനവും റഫീഖ് ഹരീരിയുടെ കൊലപാതകവും; ചരിത്രവും വർത്തമാനവും

മുൻ പ്രധാനമന്ത്രി റഫീഖ് അൽഹരീരിയുടെ കൊലപാതക കേസിൽ വിധി വരാനിരിക്കെയാണ് സ്‌ഫോടനം നടന്നത്. 2,750 ടൺ അമോണിയം നൈട്രേറ്റാണ് പൊട്ടിത്തെറിച്ചതെന്ന് ലെബനീസ് പ്രധാനമന്ത്രിയെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസി എഎഫ്പി റിപ്പോർട്ട് ചെയ്തു. മതിയായ സുരക്ഷയില്ലാതെയാണ് അമോണിയം നൈട്രേറ്റ് സൂക്ഷിച്ചിരുന്നതെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ലെബനൻ സർക്കാർ വ്യക്തമാക്കി. ബെയ്‌റൂട്ടിൽ രണ്ടാഴ്ചത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

Story Highlights Beirut explosion bride runs for life during photoshoot maid rescue child videos

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here