കാസർഗോഡ് കടലിൽ ചാടിയ പോക്‌സോ കേസ് പ്രതിയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തി

കാസർഗോഡ് കസബ കടലിൽ ചാടിയ പോക്‌സോ കേസ് പ്രതിയുടെതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തി. ഉഡുപ്പിക്ക് സമീപം കോട്ട കടപ്പുറത്താണ് മൃതദേഹം കണ്ടത്. അഴുകിയ നിലയിലാണ് മൃതദേഹം. കൂടുതൽ പരിശോധനയ്ക്കായി പൊലീസ് സംഘം കോട്ടയിലേക്ക് പോകും.

Read Also :കാസര്‍ഗോഡ് തെളിവെടുപ്പിന് കൊണ്ടുവന്ന പോക്‌സോ കേസ് പ്രതി കടലില്‍ ചാടി

ജൂലൈ 22 നാണ് പോക്സോ കേസ് പ്രതിയും കുട്ലു സ്വദേശിയുമായ മഹേഷ് പൊലീസിനെ വെട്ടിച്ച് കടലിൽ ചാടിയത്. പൊലീസും മുങ്ങൽ വിദഗ്ധരും അടക്കും ദിവസങ്ങൾ നീണ്ട പരിശോധന നടത്തിയെങ്കിലും മഹേഷിനെ കണ്ടെത്താനായില്ല. സംഭവത്തിൽ ദുരൂഹത ചൂണ്ടിക്കാട്ടി മഹേഷിന്റെ സഹോദരി ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയിരുന്നു.

Story Highlights Pocso case accuse

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top