വനത്തിലെ കടുവയും സഫാരി പാർക്കിലെ കടുവയും തമ്മിൽ തല്ല്; വീഡിയോ

Fight wild Tiger Safari

വനത്തിലെ കടുവയും സഫാരി പാർക്കിലെ കടുവയും തമ്മിലുള്ള പോരാട്ടത്തിൻ്റെ ദൃശ്യങ്ങൾ വൈറൽ. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ സുശാന്ത നന്ദ തൻ്റെ ട്വിറ്റർ ഹാൻഡിലിൽ പങ്കുവച്ച വീഡിയോയാണ് പ്രചരിക്കുന്നത്. ഒരു വേലിയുടെ ഇരു വശത്ത് നിന്ന് പരസ്പരം പോരടിക്കുന്ന കടുവകളുടെ വീഡിയോയ്ക്ക് 7000ഓളം വ്യൂസാണ് ഇതുവരെ ലഭിച്ചത്.

Read Also : കാട്ടിലെ രാജാവും റാണിയും തമ്മിൽ തല്ല്; വൈറൽ വീഡിയോ

ബന്നർഘട്ട ബയൊളോജിക്കൽ പാർക്കിലാണ് സംഭവം. പാർക്കിനുള്ളിലെ കടുവയും പാർക്കിനു പുറത്തു കൂടി നടന്നു പോകുന്ന കടുവയും തമ്മിലാണ് തല്ലുണ്ടായത്. പാർക്കിൻ്റെ വേലിയാണ് ഇരു ജീവികളെയും വേർതിരിച്ച് നിർത്തുന്നത്. ആളുകൾ തമ്മിലുള്ള ബന്ധം ഈ വേലി പോലെ ദൃഢമായിരുന്നു എങ്കിൽ എത്ര നന്നായേനെ എന്ന് അദ്ദേഹം ട്വീറ്റിൽ കുറിക്കുന്നു.

സിംഹവും സിംഹിയും തമ്മിൽ നടന്ന തല്ലും ഈയിടെ ട്വിറ്ററിൽ പ്രചരിച്ചിരുന്നു. വൈൽഡ്ലൈഫ് ഫോട്ടോഗ്രാഫറായ സുബിൻ അഷാര പകർത്തിയ വീഡിയോ വൈൽഡ് ഇന്ത്യ എന്ന ട്വിറ്റർ ഹാൻഡിലാണ് പങ്കുവച്ചത്. 2 സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള വീഡിയോയിൽ ഇരുവരുടെയും അലർച്ചകളാണ് മുഴങ്ങിക്കേൾക്കുന്നത്. കാട്ടുപാതയുടെ മധ്യത്തു നിന്നാണ് ഇരുവരും പരസ്പരം പോരടിക്കുന്നത്. സിംഹിയുടെ ആക്രമണത്തെ ഒഴിവാക്കാനാണ് സിംഹം ശ്രമിക്കുന്നത്.

Story Highlights Fight Between A Wild Tiger And A Safari Tiger

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top