ഉരുള്‍പൊട്ടല്‍ സാധ്യത; വയനാട്ടില്‍ 193 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി

wayanad landslide

റെഡ്സോണ്‍ പട്ടികയിലുളള വയനാട്ടില്‍ 193 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. കണ്ടെയ്ന്‍മെന്റ് സോണുകളിലുള്ളവരെയും കൊവിഡ് രോഗികളുമായി സമ്പര്‍ക്കത്തിലുള്ളവരെയും പ്രത്യേകം മുറികളിലാണ് താമസിപ്പിക്കുക. ജില്ലയില്‍ 24 മണിക്കൂറില്‍ 204 മില്ലീലിറ്ററിലതികം മഴ ലഭിക്കാനുളള സാധ്യതയുണ്ടെന്നും മലയോരമേഖലയിലുളളവര്‍ അതീവജാഗ്രത പുലര്‍ത്തണമെന്നും കളക്ടര്‍ ഡോ അദീല അബ്ദുളള അറിയിച്ചു.

Read Also : കേരളത്തില്‍ പ്രളയ മുന്നറിയിപ്പ് നല്‍കി ദേശീയ ജല കമ്മീഷന്‍

ജില്ലയില്‍ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മലയോരമേഖലകളിലും ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശങ്ങളിലും കനത്ത ജാഗ്രതയാണ് പുലര്‍ത്തുന്നത്. ദുരന്തസാധ്യതാ മേഖലകളില്‍ നിന്ന് 193 കുടുംബങ്ങളിലായി 807 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. മൂന്ന് താലൂക്കുകളിലായി 16 ക്യാമ്പുകളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതകള്‍ മുന്നില്‍ക്കണ്ടുളള മുന്നൊരുക്കങ്ങളും പൂര്‍ത്തിയാക്കി.

Read Also : ബംഗാള്‍ ഉള്‍ക്കടലില്‍ രണ്ടാം ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യത; പത്താം തിയതി വരെ കേരളത്തില്‍ അതിശക്തമായ മഴ

മേപ്പാടി ചൂരല്‍മല,മുണ്ടക്കൈ,തേറ്റമല എന്നിവിടങ്ങളിലാണ് അതിശക്തമായ മഴ തുടരുന്നത്. ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാല്‍ നിലമ്പൂര്‍ ചാലിയാര്‍, ഇരുവഴിഞ്ഞി പുഴകളില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട് ഈ പുഴകളുടെ സമീപ പ്രദേശങ്ങളില്‍ താമസിക്കുന്നവരും ജാഗ്രത പുലര്‍ത്തണമെന്ന് കളക്ടര്‍ അറിയിച്ചു.

Story Highlights Landslide; 193 families were shifted to Wayanad

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top