രാമൻ നീതിയാണ്; അദ്ദേഹം അനീതിയിൽ പ്രകടമാവില്ല: രാമക്ഷേത്ര നിർമ്മാണത്തിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി

Rahul Gandhi Ram temple

അയോധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാമൻ അനീതിക്കൊപ്പം ഉണ്ടാവില്ലെന്നും അദ്ദേഹം നീതിമാനാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ക്ഷേത്രത്തിൻ്റെ ഭൂമിപൂജക്ക് പിന്നാലെയാണ് രാഹുൽ ഗാന്ധി തൻ്റെ ഫേസ്ബുക്ക് പേജിൽ പ്രതികരണവുമായി എത്തിയത്.

Read Also : രാമക്ഷേത്ര നിർമ്മാണം; ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ അനുകൂല നിലപാടുമായി യൂത്ത് കോൺഗ്രസ്

‘മര്യാദ പുരുഷോത്തമനായ ശ്രീരാമൻ ഏറ്റവും മികച്ച മാനുഷിക ഗുണങ്ങളുടെ ആവിര്‍ഭാവമാണ്. നമ്മുടെ മനസ്സിലുള്ള മാനുഷികതയുടെ ശരിയായ ആത്മാവാണ് രാമൻ. രാമന്‍ സ്‌നേഹമാണ്‌, അത് വിദ്വേഷത്തിൽ പ്രകടമാവില്ല. രാമന്‍ കാരുണ്യമാണ്‌, അത് ക്രൂരതയിൽ പ്രകടമാവില്ല. രാമന്‍ നീതിയാണ്, അത് അനീതിയില്‍ പ്രകടമാവില്ല’- രാഹുൽ ഗാന്ധി കുറിച്ചു.

मर्यादा पुरुषोत्तम भगवान राम सर्वोत्तम मानवीय गुणों का स्वरूप हैं। वे हमारे मन की गहराइयों में बसी मानवता की मूल भावना…

Posted by Rahul Gandhi on Wednesday, August 5, 2020

അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തെ സ്വാഗതം ചെയ്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും രംഗത്തെത്തിയിരുന്നു. രാമക്ഷേത്രം നിർമ്മിക്കുന്നതിനുള്ള ഭൂമിപൂജ ദേശീയ ഐക്യത്തിനുള്ള അവസരമാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. രാമൻ എല്ലാവർക്കുമൊപ്പം ഉണ്ടെന്നും തൻ്റെ ട്വിറ്റർ ഹാൻഡിലിൽ പ്രിയങ്ക ഗാന്ധി കുറിച്ചു. നേരത്തെ, ദിഗ്‌വിജയ് സിങ്, മനീഷ് തിവാരി, കമൽനാഥ് തുടങ്ങിയ കോൺഗ്രസ് നേതാക്കളും രാമക്ഷേത്ര നിർമ്മാണത്തെ സ്വാഗതം ചെയ്തിരുന്നു.

Read Also :

ഇത് ചരിത്രത്തിലെ സുവർണ അധ്യായം; രാമൻ ഹൃദയങ്ങളിൽ ജീവിക്കുന്നു: പ്രധാനമന്ത്രി

ഇന്ന് രാവിലെയായിരുന്നു ക്ഷേത്രത്തിൻ്റെ ഭൂമി പൂജയും തറക്കല്ലിടലും. പ്രധാനമന്ത്രി 40 കിലോ വെള്ളി ശില പാകിയതോടെയാണ് രാമക്ഷേത്ര നിർമാണത്തിന് തുടക്കമായത്. അടുത്ത മൂന്നര വർഷം കൊണ്ടായിരിക്കും ക്ഷേത്ര നിർമാണത്തിന്റെ ആദ്യം ഘട്ടം പൂർത്തിയാക്കുക.

പ്രധാന വിഗ്രഹവും എട്ട് ഉപവിഗ്രഹങ്ങളും ചടങ്ങിൽ പൂജിച്ചു. ശിലാ പൂജയും ഭൂമി പൂജയും പ്രധാനമന്ത്രിയുടെയും 200 പ്രത്യേക അതിഥികളുടെയും സാന്നിധ്യത്തിൽ പൂർത്തിയായി. ശ്രീരാമ ക്ഷേത്ര ട്രസ്റ്റ് അധ്യക്ഷൻ നൃത്ത്യ ഗോപാൽ ദാസ്, ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. സംസ്ഥാന ഗവർണർ ആനന്ദി ബെൻ പാട്ടീൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരാണ് പങ്കെടുത്തത്. താത്കാലിക ക്ഷേത്രത്തിൽ പ്രധാനമന്ത്രിസന്ദർശനം നടത്തി.

Story Highlights Rahul Gandhi responds to construction of Ram temple

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top