കൊവിഡ് കാലത്ത് ലയൺസ് ക്ലബ്ബ് ചെയ്യുന്ന സേവനങ്ങൾ അഭിനന്ദനീയം: ടിജെ വിനോദ് എംഎൽഎ

കൊവിഡ് കാലത്ത് ലയൺസ് ക്ലബ്ബ് ചെയ്യുന്ന സേവനങ്ങൾ അഭിനന്ദനീയമെന്ന് ടിജെ വിനോദ് എംഎൽഎ. അതിഥി തൊഴിലാളികളുടെ മക്കൾക്ക് ടിവിയും, നാണയം വിഴുങ്ങി ഗുരുതരാവസ്ഥയിൽ ആയ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ച ഓട്ടോ ഡ്രൈവർക്ക് ആദരവും നൽകുന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലയൺസ് ക്ലബ്ബ് ഓഫ് കൊച്ചിൻ സൗത്തിന്റെയും, ചാവറ ഫാമിലി വെൽഫയർ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ അതിഥി തൊഴിലാളികളുടെ മക്കൾക്ക് ടി വി നൽകി. എറണാകുളം കരിത്തല സെയിന്റ് ജോസഫ് യു പി സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് ടി വി നൽകിയത്. അതോടൊപ്പം ആലുവയിൽ ചികിത്സ കിട്ടാതെ വലഞ്ഞ കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കുകയും തന്റെ ബുദ്ധിമുട്ടു വക വയ്കാതെ കയ്യിൽ ഉണ്ടായിരുന്ന രൂപ പോലും നൽകി അവർക്ക് സഹായമാകുകയും അതിലൂടെ സമൂഹത്തിനു ഒരു നന്മ മനസിന്റെ മാതൃക നൽകിയ ഓട്ടോ ഡ്രൈവർ ശ്രീ ബാബു വർഗീസിനെ ആദരിക്കുകയും പാരിതോഷികമായി 15000 രൂപ നൽകുകയും ചെയ്തു.
എറണാകുളം ചാവറ കൾച്ചറൽ സെന്ററിൽ വച്ചു നടന്ന ചടങ്ങ് എറണാകുളം എംഎൽഎ ടിജെ വിനോദ് ഉദ്ഘാടനം ചെയ്തു. ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ.റോബി കണ്ണൻചിറ CMI അധ്യക്ഷത വഹിച്ച ചടങ്ങിൽ ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് ക്യാബിനറ്റ് സെക്രട്ടറി അത്താവുദ്ധീൻ, റീജിയൻ ചെയർമാൻ പൗലോസ് കെ മാത്യു. സോൺചെയർമാൻ ജോൺസൺ സി. എബ്രഹാം, വികെ വർഗീസ്, ലയൺസ് ക്ലബ്ബ് കൊച്ചിൻ സൗത്ത് സെക്രട്ടറി കെന്നി അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.
Story Highlights – tj vinod mla appreciates lions club
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here