കോട്ടയം ജില്ലയില്‍ 40 പേര്‍ക്ക് കൂടി കൊവിഡ്; 35 പേര്‍ക്ക് രോഗബാധ സമ്പര്‍ക്കത്തിലൂടെ

കോട്ടയം ജില്ലയില്‍ 40 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 35 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. രണ്ടു പേര്‍ വിദേശത്തുനിന്നും മൂന്നു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.

സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവരില്‍ 12 പേര്‍ കോട്ടയം മുനിസിപ്പാലിറ്റിയിലും, ഏഴുപേര്‍ ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയിലും ഉള്ളവരാണ്. കോട്ടയത്തെ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരായ അഞ്ചു പേര്‍ക്ക് രോഗം കണ്ടെത്തി. താഴത്തങ്ങാടിയില്‍ നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന വീട്ടമ്മയും മൂന്നു മക്കളും കൊവിഡ് ബാധിതരായി. 54 പേര്‍ രോഗമുക്തരായി. നിലവില്‍ 483 പേരാണ് കോട്ടയത്ത് ചികിത്സയിലുള്ളത്.

Story Highlights covid 19, coronavirus, kottayam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top