കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊവിഡ് ചികിത്സയിലിരുന്ന രോഗി മരിച്ചു

കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊവിഡ് ചികിത്സയിലിരുന്ന രോഗി മരിച്ചു. ചേര്‍ത്തല സ്വദേശി വാഴത്തറ വീട്ടില്‍ പുരുഷോത്തമനാണ് (84) മരിച്ചത്. മാനദണ്ഡമനുസരിച്ച് മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിന് സ്രവം ആലപ്പുഴ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചു.
കടുത്ത ന്യുമോണിയ ബാധിതനായിരുന്ന പുരുഷോത്തമനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ നിന്നാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. കടുത്ത പ്രമേഹവും രക്തസമ്മര്‍ദവുമുണ്ടായിരുന്നു. വൃക്കകളും തകരാറിലായതോടെ സ്ഥിതി കൂടുതല്‍ വഷളാവുകയായിരുന്നു.
Story Highlights – covid 19, coronavirus, covid death
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here